Chapter Title : ടീച്ചർ ആന്റിയും ഇത്തയും 28 [MIchu]
നിന്നെ ഒഴിവാക്കിയതിൽ?? എന്തിനാ അച്ചുചേട്ടാ നമ്മൾ പഴയ കാര്യങ്ങൾ വീണ്ടും പറയുന്നത്. ഞാൻ അതെന്നേ കളഞ്ഞു. ദേ ഇനി എനിക്ക് ദേഷ്യം തോന്നും എപ്പോഴാണെന്നറിയുമോ?? ഷെമിചേച്ചിയെ കെട്ടിയില്ലെങ്കിൽ.അന്ന് അച്ചു ചേട്ടനെ ഞാൻ വെറുക്കും ഉറപ്പ്. അച്ചൂട്ടി ഞാൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു.... ക്ഷമിക്കടി എന്നോട്.....
നിന്നെ എനിക്ക് ഇഷ്ടം തന്നെയാ.... പക്ഷെ....... എന്റെ മുറച്ചെറുക്കൻ വെറുതെ കിടന്നു ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിക്കേണ്ട കേട്ടോ. ഇന്നലെ ഷെമിച്ചേച്ചി എന്തോരം കരച്ചിൽ ആയിരുന്നെന്നു അറിയുമൊ? എന്നെ കെട്ടിപ്പിടിച്ചു.... ദേ ഇപ്പോൾ അടുത്തയാൾ തുടങ്ങിയിരിക്കുന്നു.തീരുമാനം നമ്മൾ രണ്ട്പേരും കൂടല്ലേ എടുത്തത്. അച്ചുവേട്ടന്റെ പെണ്ണാകാൻ ഞാൻ കൊതിച്ചു എന്നുള്ളത് സത്യം ആണ്. പക്ഷെ അന്ന് അച്ചുച്ചേട്ടൻ പറഞ്ഞതിന് ശേഷം ഞാൻ അത് പാടെ മനസ്സിൽ നിന്നും കളഞ്ഞു. എനിക്കിപ്പോൾ ഒരു വിഷമവും ഇല്ല. ഞാൻ അവളെ ചേർത്തു പിടിച്ച് അവളുടെ കവിളിലും നെറുകയിലും എല്ലാം ചുംബനം കൊണ്ട് മൂടി.....
എനിക്കിതു മതി അച്ചുചേട്ടന് എന്നെ ഇഷ്ടമാണെന്നു അറിയാൻ എനിക്കിതുതന്നെ ധാരാളം. അതെ മുറച്ചെറുക്കാ വിട് ഇങ്ങനെങ്ങാനും നമ്മൾ നിൽക്കുന്നത് കണ്ട് ഷെമിച്ചേച്ചി വന്നാലേ എന്നെ കൊന്നുകളയും കേട്ടോ.... അവൾ എന്റെ പിടി വിടുവിച്ചു ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ പോകാനായി തിരിഞ്ഞു. അച്ചൂട്ടി ഒന്ന് നിന്നെ??? മഹമ് എന്താ അച്ചുവേട്ടാ?? നിനക്ക് മനുവിനോട് എന്തെങ്കിലും ഉണ്ടോ??? എന്ത് ഉണ്ടോന്നു??? പ്രണയം വല്ലതും ഉണ്ടോന്നു???? ഒന്ന് പൊ അച്ചുചേട്ടാ...... പ്രണയം......
അങ്ങോട്ട് ചെന്നാൽ മതി പ്രണയമെന്നും പറഞ്ഞ്. തല്ലിക്കൊല്ലും എന്നെ... അവൾ പിടിത്തം തരാതെ കോണി ഇറങ്ങി താഴേക്കു പോയി.അങ്ങിനെ രാത്രി
💬 Comments
View all comments