Chapter Title : ടീച്ചർമാരുടെ കളിത്തോഴൻ 2 [Oliver]
വിളിച്ചു. തനിക്ക് വഴക്ക് കേട്ടതിന്റെ നീരസം അവനോടുള്ള ദേഷ്യമായി മാറിയിരുന്നു. അവനോട് കൈ നീട്ടാന്‍ പറഞ്ഞ് കുട്ടികളുടെയെല്ലാം മുന്നിൽവച്ച് വടികൊണ്ട് തുടരെ അടിച്ചു. അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നെങ്കിലും അവൻ കൈ പിൻവലിക്കുകയോ കരയുകയോ ചെയ്തില്ല. അടിക്കുന്നതിനിടയിൽ, എന്തിനാ ഇത് ചെയ്തതെന്ന് പലവട്ടം ചോദിച്ചിട്ടും അവൻ പറഞ്ഞില്ല. നിന്നുകൊണ്ടു.
അന്ന് വൈകിട്ട് അവൻ ടീച്ചർക്ക് വേണ്ടി കാത്തുനിന്നില്ല. വീട്ടിലേക്കുള്ള വരവും ഉണ്ടായില്ല. എന്തെങ്കിലും ആകട്ടെയെന്ന് ഭാവിച്ചെങ്കിലും അവൾക്ക് നെഞ്ചിലൊരു പൊള്ളൽ പോലെ. പിറ്റേന്ന് ക്ലാസെടുക്കുമ്പോൾ അവളുടെ ശ്രദ്ധ മുഴുവനും അവനിലായിരുന്നു. ആരോടും മിണ്ടാതെയും ചിരിക്കാതെയും ഇരിക്കുന്ന അവന്റെ മുഖം കണ്ടപ്പോൾ അവളുടെ ഉള്ള് പിടഞ്ഞു. തമാശയൊക്കെ പൊട്ടിച്ച് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും, അവൻ അവളോട് മിണ്ടിയില്ല. പിന്നീടൊരു മൂന്നാല് ദിവസം അങ്ങനെ തന്നെ ആവർത്തിച്ചപ്പോൾ അവളുടെ ദുഃഖം ഏറിവന്നു. അന്യനായ ഒരു കുട്ടിയാണ്. പഠിപ്പിക്കുന്ന നൂറോളം പേരിൽ ഒരാൾ. പക്ഷേ ഇപ്പോള്‍ അവനില്ലാതെ തനിക്ക് ജീവിക്കാൻ പറ്റില്ലെന്നായിരിക്കുന്നു. ഭർത്താവും മോളും അടുത്തില്ലാത്തപ്പോഴും ആരൊക്കെയോ ഉണ്ടെന്ന തോന്നൽ വന്നത് കണ്ണനുമായി അടുത്തപ്പോഴാണ്.
അന്നത്തെ സംഭവത്തിന്റെ സത്യാവസ്ഥ അറിയാൻ അവൾ ഉറച്ചു. ആ കുട്ടിയെ കല്ലെടുത്ത് എറിഞ്ഞതിന് സാക്ഷിയായ വേറൊരു കുട്ടിയെ അവൾ മാറ്റിനിര്‍ത്തി പലവട്ടം ചോദിച്ചു.
“ എന്തിനാ കണ്ണൻ ജിബിനെ കല്ലെടുത്തെറിഞ്ഞത്?”
“ അത്… അത്… ടീച്ചറെ…”
“ ധൈര്യമായി പറഞ്ഞോ… ടീച്ചർ ഒന്നും ചെയ്യില്ല.”
ഗത്യന്തരമില്ലാതെ ആ കുട്ടി പറഞ്ഞു.
“ ജിബിൻ അവനെ ദേഷ്യം പിടിപ്പിക്കാൻ ടീച്ചറെ പറ്റി ഓരോന്ന് പറഞ്ഞ് കളിയാക്കി.”
“ അവനെന്താ എന്നെപ്പറ്റി കളിയാക്കി പറഞ്ഞത്?” അവൾ നെറ്റി ചുളിച്ചു.
💬 Comments
View all comments