ടീച്ചറും സാറയും [BLACK FOREST]

📝 Ongoing

👁 1226144 views ❤ 353 likes 💬 50 comments

ടീച്ചറും സാറയും
Teacherum Sarayum Author : BLACK FOREST

ഭർത്താവിന്റെ മരണം ടീച്ചറെ അല്പം തളർത്തി . കാര്യം വയ്യാതിരിക്കായിരുന്നു എങ്കിലും ആളിന് ഒരാള് എന്ന ആശ്വാസം ഉണ്ടായിരുന്നു പെട്ടന്ന് ഒരു വേർപാട് ടീച്ചർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല .രാവിലെ കുളിയും ചായ കുടിയും കഴിഞ്ഞു വെറുതെ ഇരുന്ന ആളാ ഇരുന്ന ഇരുപ്പിൽ അങ്ങ് പോയത് .ഒന്നാലോചിച്ചാൽ നന്നായി കിടന്നാൽ എന്താവും അവസ്ഥ . രണ്ടു മക്കളാണ് ടീച്ചറിന് മൂത്തത് ആണും ഇളയത് പെണ്ണും , ആണിന്റെയും പെണ്ണിന്റെയും വിവാഹം കഴിഞ്ഞു . മകൻ ഭാര്യക്കും മക്കൾക്കുമൊപ്പം കാനഡയിൽ ആണ് . മകൾ നാട്ടിൽതന്നെ

മകളുടെ ഭർത്താവ് വിദേശത്താണ് ഒരു കുട്ടിയും ഉണ്ട് മകൾക്ക് .അച്ഛന്റെ മരണത്തോട് അനുബന്ധിച്ചു എല്ലാവരും ഉണ്ട് വീട്ടിൽ . ഇനി എന്ത് എന്ന ചിന്ത ആണ് അവർക്കിടയിൽ .അമ്മയെ കാനഡയിലേക്ക് കൊണ്ട് പോകാൻ മകൻ തയ്യാറാണ് പോകാൻ അമ്മക്ക് താല്പര്യമില്ല മരിക്കുന്നെങ്കിൽ അത് സ്വന്തം നാട്ടിൽ വച്ച് മതി എന്നാണ് ടീച്ചറുടെ കാഴ്ചപ്പാട് . മകളുടെ കൂടെ ചെല്ലാൻ അവളും നിർബന്ധിച്ചു .മരുമകൻ ആവും വിധം പറഞ്ഞു നോക്കി ടീച്ചർക്ക്  അതിനോടും  താല്പര്യമില്ല .റിട്ടയേർഡ് ടീച്ചറായ സൗദാമിനിയമ്മ ക്കു നല്ലൊരു തുക പെൻഷൻ ഉണ്ട് അത് കൊണ്ടാണ് അവർ ജീവിക്കുന്നത് മകനോ മകളോ ചിലവിനു നൽകേണ്ട ആവശ്യമില്ല .നല്ലൊരു വീടും ടീച്ചർ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കി . മക്കളെ നല്ലവണ്ണം പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു ബാധ്യതകൾ എല്ലാം

📚 Chapters

1 published

Related Stories

💬 Comments

View all comments