Chapter Title : ടെക്സ്റ്റയില്‍സ് മമ്മി 1 [Pamman Junior]
എന്നിട്ട് മോന്‍ തിരികെ പൊയ്‌ക്കോ. ഇവിടിപ്പോള്‍ സ്റ്റേഷനിലെ വണ്ടിയുണ്ടാവൂല്ലോ... ''
''ശരി മാഡം...'' ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഡ്രൈവര്‍ കിരണ്‍ പുറത്തേക്കിറങ്ങി ഇന്നോവയുടെ ഡിക്കി തുറന്നു.
''പിന്നെ മാധവേട്ടോ... എന്തൊക്കെയുണ്ട് വിശേഷങ്ങള്‍...'' ജ്യോതി ഐപിഎസ് മാധവേട്ടന്റെ തോളില്‍ കൈയ്യിട്ടു. വിയര്‍പ്പ് കണങ്ങള്‍ നിറഞ്ഞ ആ തോളില്‍ ജ്യോതി യുടെ മാംസളമായ കൈകള്‍ അമര്‍ന്നപ്പോള്‍ മാധവേട്ടന്റെ ഉള്ളിലൊരു കൊള്ളിയാന്‍ മിന്നി. വിയര്‍പ്പിന്റെ പശിമ തന്റെ കയ്യില്‍ ഒട്ടി എന്നറിഞ്ഞിട്ടും ജ്യോതി കൈ പിന്‍വലിക്കാതെ കൂടുതല്‍ ശക്തിയായി മാധവേട്ടനെ തന്റെ ശരീരത്തോട് ചേര്‍ത്തു.
ജ്യോതിയുടെ തറവാട്ടിലെ കാര്യസ്ഥനാണ് മാധവന്‍. അവിവാഹിതനാണ്. ജ്യോതിയുടെ മാതാപിതാക്കള്‍ ഇളയ മകള്‍ ദിവ്യയോടൊപ്പം ചെന്നെയിലാണ്. ഐപിഎസ് ആയതിനാല്‍ ജ്യോതി ഇങ്ങനെ പല സ്ഥലങ്ങള്‍ മാറിമാറി താമസിക്കുന്നതിനാല്‍ മാതാപിതാക്കള്‍ അവര്‍ക്കൊപ്പം താമസിച്ചിരുന്നില്ല. ജ്യോതി അവിവാഹിതയായി തുടരുകയായിരുന്നു.
'''ജ്യോതി കുഞ്ഞേ... ദിവ്യകുഞ്ഞിന് മക്കള്‍ രണ്ടായിട്ടോ... കുഞ്ഞിങ്ങനൊരു ആണ്‍തുണയില്ലാതെങ്ങനാ....''
''ഒരു പെണ്‍തുണയില്ലാതെ മാധവേട്ടന് ജീവിക്കാമെങ്കില്‍ ഒരു ആണ്‍തുണയില്ലാതെ എനിക്കും ജീവിക്കാലോ മാധവേട്ടോ...ഡാ... മോനേ സൂക്ഷിച്ച്...'' ബാഗുമായി ഇല്ലത്തിന്റെ പടികയറിയപ്പോള്‍ കിരണ്‍ ഒന്ന് വേച്ചുപോയി.
''മാഡം... ഞാന്‍ എറണാകുളത്തേക്ക് പോകട്ടെ....''
'''യേസ് ഡാ... നിനക്ക് അറിയാലോ... ഈ കേസ് ഒരു സുപ്രധാനമായ കേസാണ്. നമുക്ക് അന്വേഷിക്കേണ്ടതെല്ലാം വമ്പന്‍ സ്രാവുകളെയാണ്. നിന്നെ ഒരു ഡ്രൈവറായല്ല എന്റെ സ്വന്തം അനിയനായാ ഞാന്‍ കണ്ടിരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റിലുള്ള എന്റെ സഹപ്രവര്‍ത്തകരെക്കാള്‍ എനിക്ക് വിശ്വാസം നിന്നെയാ... പറഞ്ഞതുപോലെ നീ ഇന്ന് തന്നെ ആ ടെക്‌സ്റ്റയില്‍സ് ഓണറായ മിനിയുടെ ഡ്രൈവറായി ജോലി തുടങ്ങണം. അതേ സമയം തന്നെ മറ്റൊരു വഴിയില്‍ ഞാനിവിടെ ഡിപ്പാര്‍ട്ട്‌മെന്റ് വഴി ഈ കേസ് അന്വേഷിക്കാം. ഒടുവില്‍
💬 Comments
View all comments