0%

Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Author : സ്മിത Read All Parts 8425

കോമ്പൗണ്ടും മതിലുമൊക്കെയുള്ള ഒരു കെട്ടിടമായിരുന്നു അത്. പച്ചനിറത്തിന്റെ കടലിന് നടുവിലെ ഒരു ദ്വീപ് പോലെ തോന്നിച്ചു അത്.

"കേറി വാ,"

കാർ പാർക്ക്ചെയ്ത് കഴിഞ്ഞ് കണാരൻ വന്ന് അവരോട് പറഞ്ഞു.

ആനിയും എമിലിയും വരാന്തയിലേക്ക് കയറി.

"വാ, അകത്തേക്ക്..." കണാരൻ പറഞ്ഞു.

"നിങ്ങള് പൊക്കോ,''''' എമിലി പറഞ്ഞു.

“ഞാൻ ഇവിടെ ഇരുന്നോളാം. പിന്നെ ഞാൻ വന്നിട്ടുണ്ടെന്നും ഇവിടെ പൊറത്ത് ഇരിപ്പൊണ്ടെന്നും അയാള് അറിയണ്ട,"

"അതേറ്റു!" കണാരൻ ചിരിച്ചു.

തുറന്ന് കിടന്ന വാതിലിലൂടെ അവർ അകത്തേക്ക് കയറി. ഒരു ഹാളിലെത്തി.

അവിടെ ഒരു മേശയ്ക്ക് പിമ്പിൽ കസേരയിലിരുന്ന് ഏതോ ഫയൽ മറിച്ചു നോക്കിക്കൊണ്ടിരുന്ന ജോൺ അവരെ കണ്ട് വെളുക്കെ ചിരിച്ചുകൊണ്ട് എഴുന്നേറ്റു . കൊള്ളാല്ലോ ആള്!

ആനി സ്വയം പറഞ്ഞു.കണാരനും എമിലിയും അയാളെക്കുറിച്ച് പറഞ്ഞപ്പോൾ ആളിത്ര സൊയമ്പനാണ് എന്ന് കരുതിയില്ല.അന്ന് കാണാൻ ചെന്നപ്പോൾ കാറിനകത്തിരുന്നാണല്ലൊ പിന്നെ വരാൻ പറഞ്ഞത് . ഏകദേശം സിനിമാ നടൻ സിദ്ധിക്കിനെപ്പോലെയിരിക്കുന്നു.നല്ല നിറം.ഭംഗിയുള്ള കണ്ണുകൾ. ഉരുണ്ട കവിളുകൾ. നല്ലചിരി.

"ആനി ..അല്ലേ?"

അയാൾ കൈ നീട്ടി.

അവൾ അയാൾക്ക് നേരെ കൈ നീട്ടി.

അയാൾ അവളുടെ കൈ പിടിച്ചമർത്തി.

നല്ല ഉറപ്പും ദൃഢതയുമുള്ള പിടുത്തം.

" ആഗ്നസ് സ്കറിയ ..ആനിയെന്ന് വിളിക്കും . ..."

"ബാംഗ്ലൂരിൽ ഏതോ കമ്പനീൽ അല്ലെ?"

"അതെ ...വെഞ്ച്വർ ഇന്ത്യ ..."

"ഓ! വെഞ്ച്വറിലാണോ? കൊള്ളാല്ലോ! എന്നാ പോസ്റ്റ്?"

"അവിടെ ഫീൽഡ് എക്സിക്യൂട്ടീവ്..."

"ആഹാ ...അപ്പോൾ വെൽക്കം ഒന്നും ഇതുപോരാ...ഞാൻ പി ഡബ്ലിയുവിൽ ഒരു പാവം ഡിവിഷണൽ എൻജിനീയർ..."

ആനി ചിരിച്ചെന്ന് വരുത്തി.

അപ്പോഴേക്കും അകത്ത് നിന്ന് കണാരൻ കുടിയ്ക്കാൻ ജ്യൂസ് എടുത്തുകൊണ്ട് വന്നു. ആനിയ്ക്കും ജോണിനും കൊടുത്തു.

കുടിച്ച് കഴിഞ്ഞ് ആനി അയാളെ നോക്കി.

"സാറേ എമിലി ചേച്ചീടെ ബില്ലിന്റെ കാര്യം," അവള്പറഞ്ഞു.

"ആ ..അതോ ..അതിനെന്നാ ... അതിനാത്ത് കൊറേ അനോമാലീസ് ഒക്കെയുണ്ട്

💬 Comments

View all comments