0%

Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]

Author : സ്മിത Read All Parts 12472

സ്റ്റുഡിയോയിൽ പോകാനൊരുങ്ങിയിറങ്ങി വന്നു . ജീപ്പിലേക്ക് നടന്നുകൊണ്ടവൻ ആനിയുടെ അപ്പുറത്തിരുന്നു മൊബൈൽ നോക്കുന്ന അന്നാമ്മ കാണാതെ ആനിയെ കണ്ണ് കാണിച്ചു .

"'ഡാ കറിയാപ്പീ ...പോകല്ലേ ...''' ജീപ്പിലേക്ക് കയറിയ കറിയാച്ചന്റെ അടുത്തേക്ക് ആനി ഓടി വന്നു .

"'എന്നാടാ ..."'' ആനി അവനെ നോക്കി .

"' ഞാനിന്നലെ ആലോചിച്ചത് ആന്റി പറഞ്ഞ പോലത്തെ രണ്ട് പേരെ കിട്ടുമോന്നാ ."'

"'എന്നിട്ട് ? നടപടിയില്ലേ ?''

""'ഉണ്ട് ..രണ്ടുപേരുണ്ട്... അവന്മാരുടെ ജോലിയെ അതാ .. പക്ഷെ ഇച്ചിരി പ്രശ്നമുണ്ട് "'

"'എന്നാടാ കറിയാപ്പി ..വിശ്വസിക്കാൻ പറ്റാത്തവരാണേൽ വേണ്ട ..എന്റെ കാര്യം പോട്ടെ ..ചേച്ചി .."'

"'ഹേയ് അതല്ല ..അവന്മാരെ കണ്ണും പൂട്ടി വിശ്വസിക്കാം ... മാത്രമല്ല .. ആന്റി പറഞ്ഞ ആ ആപ്പിനെ കുറിച്ചവർക്ക് അറിയാം .അവർക്ക് വേണ്ടി വർക്കും എടുത്തിട്ടുണ്ട് ""

"'ആഹാ ..അത് കൊള്ളാമല്ലോ ..എന്നാൽ അവരോട് നീ കാര്യമായി സംസാരിക്ക് .."'

"'അവര് ഇന്നുച്ചക്ക് വരാന്ന് പറഞ്ഞു ..അതിന്റെ ഡീറ്റയിൽസൊക്കെ പറയാമെന്ന് "'

''ആണോ ..എന്നാൽ നീ ഉച്ചക്ക് ഉണ്ണാൻ വരണ്ട . ഞാൻ ഊണും കൊണ്ട് അങ്ങോട്ട് വന്നോളാം "'' ആനി കറിയാച്ചനെ യാത്രയാക്കി .

പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ആനി ജനാലയിലൂടെ നോക്കി.ആനി കറിയാച്ചന് ഊണ് കൊണ്ട് വന്നതായിരുന്നു . ഊണും കഴിഞ്ഞവർ വെബ് സീരീസിന്റെ സാധ്യതകളെ പറ്റിയും അതിനു വേണ്ടുന്ന ക്രമീകരണങ്ങളെപറ്റിയും ചർച്ച ചെയ്തുകൊണ്ടിരിക്കയായിരുന്നു . ആനി തന്റെ വാദങ്ങളും ചിന്തകളും നിരത്തി കറിയാച്ചന്റെ എതിർപ്പുകളുടെ മുനയൊടിച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്കും .

"എടാ..."
ആനി കറിയാച്ചന്റെ തോളിൽ തോണ്ടി.മോണിറ്ററിൽ നിന്ന് ശ്രദ്ധ മാറ്റി കറിയാച്ചനും പുറത്തേക്ക് നോക്കി.

"ഇത് നീ പറഞ്ഞ ടീമാണല്ലോ...അങ്ങനെ ഒരു സ്മെൽ.."

"അതെ!"'' കറിയാച്ചൻ എഴുന്നേറ്റു.

"മമ്മൂ ..പിന്നെ മനു..."

"എന്നതാ?" പേര്

💬 Comments

View all comments