Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]
നോക്കി .
"'അത് തന്നെയാ മെയിൻ ഉദ്ദേശം . ഡാഡി മരിച്ചപ്പോൾ കുറെ ബാധ്യതകൾ ഉണ്ടായിരുന്നു . അത് തീർത്തില്ലേൽ പെരുവഴിയിൽ ഇറങ്ങേണ്ടി വരും .അതാ കാര്യം "'' കറിയാച്ചൻ പറഞ്ഞു തീർത്തപ്പോൾ ആനി ജ്യൂസുമായി അങ്ങോട്ട് വന്നു . മനുവും മമ്മുവും അവളെ അടിമുടി നോക്കി .
"" ഞാൻ ആഗ്നസ് . ആനിയെന്നാണ് വിളിക്കുന്നത് .കറിയാച്ചന്റെ ഡാഡീടെ പെങ്ങളാ "'' ആനി ജ്യൂസ് വെച്ചിട്ട് കറിയാച്ചന് അടുത്തിരുന്നു .
"'' ഇവൻ നിങ്ങളെ പറ്റി പറഞ്ഞിരുന്നു . ഈ വെബ്‌സീരീസിനെ പറ്റി ഞാനാ ഇവനോട് പറഞ്ഞത് "'' ആനി പറഞ്ഞപ്പോൾ മനുവിനും മമ്മുവിനും ആശ്വാസമായി . ആനിയുടെ മുന്നിൽ വെച്ചെങ്ങനെ വെബ് സീരീസിനെ പറ്റി സംസാരിക്കുമെന്ന കൺഫ്യുഷനിൽ ആയിരുന്നു ഇരുവരും .
"'' കറിയാച്ചാ ...ഞാൻ പറഞ്ഞല്ലോ ..ഞങ്ങൾ ഒരു മൂവി ഇതുപോലെ ചെയ്തതെ ഉള്ളൂ . അവർക്ക് ആദ്യമൊരു ചെറിയ സാമ്പിൾ അയക്കണം . അതായത് ചെറിയൊരു സീൻ ... ഒരു പത്തോ പതിനഞ്ചോ മിനുട്ട് ഉള്ളത് . അത് അവർക്ക് ഇഷ്ടപ്പെട്ടാൽ അവർ നിങ്ങളെ കോൺടാക്റ്റ് ചെയ്യും . "'
'' ഓക്കേ ..ചെയ്യാം "' ആനി കേൾക്കാത്ത പാതി ചാടി പറഞ്ഞു .
"' ആന്റീ ... ആക്ടേഴ്സിനെ കോൺടാക്റ്റ് ചെയ്യണം . അവർക്ക് എഗ്രിമെന്റ് ഉണ്ടാക്കണം . ഒരു വൺ ലൈൻ സ്റ്റോറി എങ്കിലും കണ്ടു വെക്കണം . ഇതൊക്കെ കഴിഞ്ഞാൽ നമുക്ക് ഷൂട്ട് തുടങ്ങാം ""
"'എല്ലാം റെഡി ...''ആനി പെട്ടന്ന് അതിനും ഉത്തരം പറഞ്ഞപ്പോൾ മനു
💬 Comments
View all comments