0%

Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]

Author : സ്മിത Read All Parts 12527

പറഞ്ഞു.

"നമ്മുടെ കൊച്ചിന്റെ...എന്ന് വെച്ചാ കറിയാപ്പീടെ അകൗണ്ടിൽ ക്യാഷ് എത്രയുണ്ടെന്ന് ചേച്ചിക്കറിയാവോ?"

"ഓ..അവന്റെ കയ്യി എന്നാ ഉണ്ടാകാനാ ആനി?"
എമിലി നിസ്സഹായതയോടെ പറഞ്ഞു.

"കൂടി വന്നാ വല്ല പത്തോ പതിനായിരവോ ...മാക്സിമം...എന്നാടി?"

ആനി കറിയാച്ചന്റെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി.മെസ്സേജ് ബോക്സ് തുറന്ന് എമിലിയെ കാണിച്ചു.

"ചേച്ചി ഇതൊന്ന് വായിച്ചു നോക്കിക്കേ!"''ആനി പറഞ്ഞു.

എമിലിയുടെ കണ്ണുകൾ ഒന്ന് രണ്ടുമിനിറ്റ് മൊബൈൽ സ്‌ക്രീനിൽ തടഞ്ഞിരുന്നു. താൻ കഴിച്ച മദ്യമത്രയും ആവിയായി പോയത് പോലെ തോന്നി എമിലിക്ക്.

"എന്നാ മമ്മി?"''അന്നമ്മ ചോദിച്ചു.

"മോളെ..!"
അദ്‌ഭുതസ്തബ്ധയായി എമിലി പറഞ്ഞു.

"എടീ കൊച്ചെ ..നിന്റെ ചേട്ടായീടെ അക്കൗണ്ടിൽ നാൽപ്പത് ലക്ഷംരൂപ!"

അന്നമ്മ ആദ്യമൊന്ന് പകച്ചു. പിന്നെ പൊട്ടിച്ചിരിച്ചു.

"മെസ്സേജല്ലേ?" അവൾ ചോദിച്ചു.

"അങ്ങനത്തെ മെസേജ് മൊബൈലുള്ള എല്ലാർക്കും വരും. അതിനിപ്പം എന്നാ?"

"ശരി..."''ആനി പറഞ്ഞു.

പിന്നെ അവൾ വോയിസ് റെക്കോഡ് തുറന്നു.
എമിലിയും അന്നമ്മയും എന്താണ് സംഭവിക്കാൻ പോകുന്നതെന്നോർത്ത് കാത്തിരുന്നു.

"ആ മമ്മു..."
കറിയാച്ചൻറെ ശബ്ദം അവർ കേട്ടു..

"എടാ...ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുവാരുന്നു...
പിന്നെ മറ്റൊരു ചെറുപ്പക്കാരന്റെ ശബ്ദവും.

"ഓഫീസിൽ വെച്ച് ഫോൺ ചെയ്യാൻ പറ്റില്ല ..അതാ ആദ്യം നിനക്ക് മെയിൽ ചെയ്യാന്ന് വെച്ചേ ..."

"എടാ മെയിലിലെ കാര്യം ..പിന്നെ അകൗണ്ടിലേക്ക് പൈസ വന്നതും...?"

"ആ ..അതെ ..നീ ഹാപ്പിയല്ലേ..? അതിൽ ഇരുപത് ആദ്യത്തെ വീഡിയോയ്ക്കുള്ള ഋമ്യൂണറേഷൻ ...പിന്നെ ഒരിരുപത് അടുത്ത വീഡിയോയ്ക്കുള്ള അഡ്വാൻസ്..."

"എന്നാ ചേട്ടായീ?"
അന്നമ്മ ഉദ്വേഗത്തോടെ ചോദിച്ചു.

"എന്നതാടാ കൊച്ചെ?"
എമിലിയും ആകാംക്ഷയോടെ തിരക്കി.

"അതിപ്പം..."
കറിയാച്ചൻ മറുപടി പറയാതെ വിഷമിച്ചപ്പോൾ ആനി അന്നമ്മയേയും എമിലിയെയും മാറി മാറി നോക്കി.

"കാര്യം വളച്ചുകെട്ടില്ലാതെ നേരെ അങ്ങ് പറയാം....കൊച്ചിന്റെ അക്കൗണ്ടിൽ ഇപ്പോൾ നാൽപ്പത് ലക്ഷം രൂപയുണ്ട്..."

അന്നമ്മയും എമിലിയും പരസ്പ്പരം നോക്കി.

"പക്ഷെ എങ്ങനെ?"
അന്നമ്മയും എമിലിയും ഒരേ പോലെ ചോദിച്ചു.

"ചേച്ചി

💬 Comments

View all comments