Chapter Title : താളപ്പിഴകൾ [ലോഹിതൻ]
ഒരു ചെറിയ എസ്‌റ്റേറ്റ് വിൽക്കാനുണ്ടന്നു ഒരു സുഹൃത്ത് മുഖേന അറിഞ്ഞത്...
എൽസമ്മയോട് വിവരം പറഞ്ഞപ്പോൾ സ്ഥലം കാണാൻ അവളും കൂടി വരാമെന്ന് പറഞ്ഞു...
എന്നാൽ പിന്നെ സ്ഥലവും കണ്ട് മൂന്നാറിൽ പോയി രണ്ടുദിവസം ചുറ്റിക്കറങ്ങി പോരാം എന്നായി ജാൻസിയും പൊടി മോളും...
അങ്ങനെ അതൊരു ഫാമിലി ടൂർ ആയി മാറി.. ജോയലിനു എക്സാം തുടങ്ങുന്ന സമയം ആയത് കൊണ്ട് അവൻ ഒഴിവായി....
മാത്യുവിന്റെ ഫോർച്ചുണറിൽ അവർ നാലു പേരും പുറപ്പെട്ടു...
ഇരുപത് ഏക്കറിൽ ഏലവും കുരുമുളകും വളർന്നു നിൽക്കുന്നു...
നല്ല സ്ഥലം.. ദൂരെ ദേവികുളം മല നിരകൾ.. ഒരു സൈഡിൽ പൊന്മുടി ഡാമിന്റെ റിസർവോയർ പരന്നു കിടക്കുന്നു....
ഒരു പഴയ വീട് അവിടെയുണ്ട്.. നന്നാക്കി എടുത്താൽ ഉപയോഗിക്കാം..
കൃഷികൾ കണ്ട് ഉള്ളിലേക്ക് പോയപ്പോളാണ് ഒരു ചെറിയ അരുവി ആ സ്ഥലത്തു കൂടി ഒഴുകുന്നത് കണ്ടത്....
നാലഞ്ചു മീറ്റർ ഉയരമുള്ള ഒരു പറക്കെട്ടിൽ നിന്നും താഴേക്ക് പതിക്കുന്ന ഒരു വെള്ളചാട്ടവും ആ അരുവിയിൽ ഉണ്ട്...
മനോഹരമായ കാഴ്ച... പ്രകൃതി അവർക്കായി ഒരുക്കി വെച്ചപോലെ...
ഈ സ്ഥലം വിൽക്കാൻ തീരുമാനിച്ചവൻ ഒരു രസനയും ഇല്ലാത്തവൻ ആയിരിക്കുമെന്ന് മാത്യു വിന് തോന്നി...
കുട്ടികൾ രണ്ടും വെള്ളം മുകളിൽ നിന്നും വീഴുന്നത് കണ്ട് അങ്ങോട്ട് ഓടി...
അവരുടെ പുറകെ മാത്യുവും എത്സമ്മയും.....
വെള്ളം വന്ന് വീഴുന്നിടത്തു ഒരു കുളംപോലെ കെട്ടി നിന്നിട്ടാണ് താഴേക്ക് ഒഴുകുന്നത്...
അതിന് കരയിൽ ഒരു മോട്ടർ വെച്ചിട്ടുണ്ട്.. വേനലിൽ ഇവിടെ നിന്നും വെള്ളം പമ്പു ചെയ്താണ് ഏല ചെടികൾ നനക്കുന്നത് എന്ന് തോന്നുന്നു....
മമ്മീ.. നല്ല തണുത്ത വെള്ളം..
💬 Comments
View all comments