Chapter Title : താളപ്പിഴകൾ 9 [ലോഹിതൻ]
വീട്ടിലേക്ക് വന്നു കയറിയ മാത്യു വിനെ എൽസമ്മ അന്തം വിട്ടു...
ജൻസിക്ക് ചിരിയാണ് വന്നത്...
കല്യാണം കഴിഞ്ഞ അന്നുമുതൽ ഭർത്താവിന്റെ പൗരുഷത്തിന്റെ അടയാളമായി മുഖത്തുണ്ടായിരുന്ന മീശ കൂടി ഇല്ലാതായതോടെ അയാളുടെ പതനം പൂർണ്ണമായി എന്ന് എൽസമ്മക്ക് മനസിലായി...
തന്റെ തന്തയെ വരച്ച വരയിൽ നിർത്തുന്ന റഹിംനോട് ജാൻസിക്ക് ആരാധന കൂടുകയാണ് ചെയ്തത്...
റഹിമിന്റെ നിർദ്ദേശ പ്രകാരമാണ് പപ്പാ മീശ എടുത്തത് എന്ന് മകളിൽ നിന്നും അറിഞ്ഞ എൽസമ്മക്കും തങ്ങളുടെ ജീവിതത്തിൽ ഇത്ര അധികാരം ചെലുത്തുന്ന ആ ആളെ ഒന്നു കാണാൻ മോഹം തോന്നി...
എങ്കിലും ആ മോഹം അവൾ ആരോടും പറഞ്ഞില്ല...
ഊണു കഴിഞ്ഞ ഉടൻ തന്നെ കാറിൽ കയറി ഇരുന്നു മാത്യു..
എൽസമ്മ മീശയെ പറ്റി കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് രക്ഷ പെടാൻ അയാളുടെ മനസ് വെമ്പി...
ടൈറ്റ് ജീൻസും നല്ല ഹീലുള്ള ചെരിപ്പും ലൂസ് ഷർട്ടും കൂളിംങ് ഗ്ലാസും ധരിച്ച് ജാൻസി കാറിലേക് കയറാൻ തുടങ്ങുമ്പോളാണ് റഹിമിന്റെ ഫോൺ വന്നത്...
ഹലോ...
ഇറങ്ങി..
ഇല്ല പുറപ്പെട്ടില്ല..
അത്.. ജീൻസും ഷർട്ടും...
അയ്യോ.. അതിനൊക്കെ ഒരു പാട് സമയം എടുക്കും ഇക്കാ.. തന്നെയുമല്ല എനിക്ക് അത് വാരിചുറ്റാൻ അറിയാനും വയ്യ...
ങ്ങും.. ഉണ്ട്...
മമ്മിയോടോ.. പറയാം...
ശരി..
അയാൾ ഫോൺ വെച്ചു...
മാത്യു അവളുടെ മുഖത്തേക്ക് നോക്കി.. എന്താണ് എന്ന അർത്ഥത്തിൽ...
പപ്പാ.. ഇക്കാ പറയുന്നത് ഞാൻ സാരി ഉടുത്താൽ മതിയെന്ന്...
എന്നാൽ ഉടുത്തിട്ട് വാ.. അയാൾ അക്ഷമനായി...
അവൾ വീടിന് അകത്തേക്ക് കയറി എൽസമ്മയോട് പറഞ്ഞു മമ്മീ എന്നെ ഒരു സാരി ഉടുപ്പിക്ക്...
💬 Comments
View all comments