Chapter Title : താര ദേവി 013 [ഡോ.കിരാതൻ]
ഉടനെ കട്ടിലിലേക്ക് അലസമായി കിടന്നു.
"അമ്മേ, എഴുന്നേൽക്ക്. നമുക്ക് ലഗേജുമെടുത്ത് വേഗം ആ പുതിയ കോട്ടേജിലേക്ക് മാറാം," രാജേഷ് തിടുക്കം കൂട്ടി. അവന് എത്രയും പെട്ടെന്ന് അവിടെനിന്ന് മാറണമായിരുന്നു.
"പോകാമെടാ... നീയിങ്ങനെ ധൃതി വെയ്ക്കാതെ," താര മകനെ നോക്കി മടിയോടെ പറഞ്ഞു.
അരവിന്ദ് പെട്ടെന്ന് ഇടപെട്ടു,
"രാജേഷ്, നീ അത്രയ്ക്ക് ധൃതി കൂട്ടണ്ടടാ. റിസോർട്ടിന്റെ മെയിൻ ഗേറ്റ് ഇപ്പോൾ ലോക്കാണ്. ഇനി പോലീസ് വന്നാൽത്തന്നെ ഞങ്ങൾ സ്റ്റാഫുകൾ ചെന്ന് തുറന്നു കൊടുത്താലേ അവർക്ക് അകത്തേക്ക് കയറാൻ പറ്റൂ. പോലീസ് വണ്ടി വരുമ്പോൾ ഞാൻ നിനക്ക് ഫോൺ ചെയ്യാം. അതുപോരേ?" വള്ളിപുള്ളി തെറ്റാതെയുള്ള പ്ലാനിംഗോടെ അരവിന്ദ് പറഞ്ഞു.
"അങ്ങനെ പറഞ്ഞു കൊടുക്ക് അരവിന്ദ് മോനേ... പേടിക്കേണ്ട കാര്യത്തിന് മാത്രം നമ്മൾ പേടിച്ചാൽ പോരെയോ? അരവിന്ദിന്റെ ഫോൺ വരുമ്പോൾ നമുക്ക് പതുക്കെ ഈ പുറകിലെ വഴിയിലൂടെ പുതിയ കോട്ടേജിലേക്ക് നടന്നാൽ മതിയല്ലോ," താര അരവിന്ദന്റെ വാക്കിനെ പിന്തുണച്ചു.
"അത് മാത്രമല്ല, എന്തൊക്കെയായാലും നിങ്ങൾ ഒപ്പമല്ലേ ഇങ്ങോട്ട് വന്നത്. പോലീസ് വന്ന് അവരെ പൊക്കുമ്പോൾ നിങ്ങൾ വെറുതെ അവിടെ ചെന്ന് ഒന്ന് മുഖം കാണിച്ച്, കാര്യമന്വേഷിക്കുന്ന ഭാവത്തിൽ നിന്നോണം കേട്ടോ . . എന്നാൽ പിന്നെ പിന്നീട് ആർക്കും നിങ്ങളെ ഒട്ടും സംശയം തോന്നുകയുമില്ല," അരവിന്ദ് അടുത്ത ബുദ്ധി ഉപദേശിച്ചു.
താര അതുകേട്ട് രാജേഷിനെ നോക്കി,
"കേട്ട് പഠിക്കെടാ... അരവിന്ദ് പറയുന്ന കാര്യങ്ങൾ കണ്ടോ? എത്ര സൂക്ഷ്മമായിട്ടാണ് അവൻ ഓരോന്നും പ്ലാൻ ചെയ്യുന്നത്!"
സ്വന്തം അമ്മ തന്റെ ഒരു കൂട്ടുകാരന്റെ മുന്നിൽ വെച്ച് തന്നെ ഇങ്ങനെ താഴ്ത്തിപ്പറഞ്ഞത് രാജേഷിന് വല്ലാത്തൊരു വിഷമവും ജാള്യതയും ഉണ്ടാക്കി. അവൻ ഒന്നും മിണ്ടാതെ മുഖം തിരിച്ചു.
അരവിന്ദ് അപ്പോഴേക്കും മുറിയുടെ മൂലയിൽ ഇരുന്ന ലഗേജുകളിലേക്ക് നോട്ടമെറിഞ്ഞു. അവിടെ മൊത്തം മൂന്ന് ബാഗുകളുണ്ടായിരുന്നു.
"തൽക്കാലം ഞാൻ ഇതിൽ നിന്ന് രണ്ട് ബാഗുകൾ എടുത്ത്
💬 Comments
View all comments