0%

Chapter Title : താര ദേവി 013 [ഡോ.കിരാതൻ]

ഉള്ളിലായുള്ള പുതിയ കോട്ടേജിലേക്ക് കൂട്ടിക്കൊണ്ടുപോയി അതിന്റെ വാതിൽ തുറന്നു കൊടുത്തു. ചുറ്റും മറ്റ് കോട്ടേജുകൾ ഒന്നുമില്ലാത്ത വന്യമായൊരു പ്രകൃതിയായിരുന്നു അത്. പൂർണ്ണമായ സ്വകാര്യത ഉറപ്പുനൽകുന്ന ആ ആഡംബര കോട്ടേജിന്റെ ഉള്ളിൽത്തന്നെ ഒരു കൊച്ചു സ്വിമ്മിംഗ് പൂളും ഒരുക്കിയിരുന്നു.

മുറിക്കുള്ളിലേക്ക് കയറിയ താരയുടെ കണ്ണുകൾ ആദ്യം തിരഞ്ഞത് അവിടുത്തെ ടോയ്‌ലറ്റിന്റെ ഭാഗമായിരുന്നു. പഴയ മുറിയിലേതുപോലെ തന്നെ, നഗ്നത മുഴുവൻ പുറത്തേക്ക് കാട്ടുന്ന സുതാര്യമായ സ്ഫടികച്ചില്ലിന്റെ ചുമരുകളായിരുന്നു ആ ബാത്ത്റൂമിനും ഉണ്ടായിരുന്നത്. അത് കണ്ടതും താരയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.

അല്പസമയത്തിനുശേഷം ലഗേജ് എടുക്കുവാൻ വേണ്ടി മൂന്നു പേരും പഴയ കോട്ടേജിലേക്ക് നടന്നു.

രാത്രിയുടെ അന്തരീക്ഷത്തിൽ ചീവീടുകളുടെ ശബ്ദം അവർക്ക് കേൾക്കാമായിരുന്നു.

അരവിന്ദ് നല്ല ആവേശത്തോടെയായിരുന്നു മുന്നിൽ നടന്നത്. കോളേജ് കാലം തൊട്ടേ ഇതുപോലെയുള്ള തരികിട പരിപാടികൾ ഒപ്പിക്കാനും, അതിൽ പെടുന്നവരെ സമർത്ഥമായി രക്ഷിച്ചെടുക്കാനും അവന് പ്രത്യേകമൊരു കഴിവുണ്ടായിരുന്നു. റിസോർട്ടിന്റെ പുറകുവശത്തെ വിജനമായ വഴിയിലൂടെ അവർ പഴയ കോട്ടേജിലേക്ക് തിരിച്ചെത്തി.

നടന്നുവന്നതിന്റെ ചെറിയൊരു ക്ഷീണം കാരണം താര മുറിയിലേക്ക് കയറിയ ഉടനെ കട്ടിലിലേക്ക് അലസമായി കിടന്നു.

"അമ്മേ, എഴുന്നേൽക്ക്. നമുക്ക് ലഗേജുമെടുത്ത് വേഗം ആ പുതിയ കോട്ടേജിലേക്ക് മാറാം," രാജേഷ് തിടുക്കം കൂട്ടി. അവന് എത്രയും പെട്ടെന്ന് അവിടെനിന്ന് മാറണമായിരുന്നു.

"പോകാമെടാ... നീയിങ്ങനെ ധൃതി വെയ്ക്കാതെ," താര മകനെ നോക്കി മടിയോടെ പറഞ്ഞു.

അരവിന്ദ് പെട്ടെന്ന് ഇടപെട്ടു,

"രാജേഷ്, നീ അത്രയ്ക്ക് ധൃതി കൂട്ടണ്ടടാ. റിസോർട്ടിന്റെ മെയിൻ ഗേറ്റ് ഇപ്പോൾ ലോക്കാണ്. ഇനി പോലീസ് വന്നാൽത്തന്നെ ഞങ്ങൾ സ്റ്റാഫുകൾ ചെന്ന് തുറന്നു കൊടുത്താലേ അവർക്ക് അകത്തേക്ക് കയറാൻ പറ്റൂ.

💬 Comments

View all comments