Chapter Title : താര ദേവി 009 [ഡോ.കിരാതൻ]
എന്ന് അർത്ഥശങ്കയില്ലാതെ തലയാട്ടി.
—————————————————————-
അതിരപ്പിള്ളിയുടെ ഒരു റിസോർട്ടിലാണ് ട്രിപ്പ് പ്ലാൻ ചെയ്തീരുന്നത്.
അതിരപ്പിള്ളിയിലെ ആ തണുത്ത കാറ്റും വെള്ളച്ചാട്ടത്തിന്റെ ഇരമ്പലും ലക്ഷ്യം വെച്ചുള്ള യാത്രയ്ക്ക് ദിവസങ്ങൾക്ക് മുൻപേ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. വെറുമൊരു വിനോദയാത്ര എന്നതിലുപരി, വരാനിരിക്കുന്ന വലിയൊരു മാസ്റ്റർ പ്ലാനിന് വേണ്ടിയുള്ള കരുനീക്കങ്ങളായിരുന്നു രാജേഷും അമ്മ താരയും ചേർന്ന് നടത്തിയത്.
അമ്മയുടെ നിർദ്ദേശപ്രകാരം ആരും അറിയാതെ എവിടെയും ഒളിപ്പിച്ചു വെക്കാവുന്ന, അതീവ വ്യക്തതയോടെ ദൃശ്യങ്ങൾ പകർത്തുന്ന ചെറിയ രഹസ്യ ക്യാമറകൾ രാജേഷ് സംഘടിപ്പിച്ചു.
അവയെല്ലാം പായ്ക്ക് ചെയ്യുന്നതിനിടയിൽ താര അവനെ നോക്കി ഒന്ന് കണ്ണിറുക്കി.
"മോനേ... ഓരോ ദൃശ്യവും കൃത്യമായിരിക്കണം, അവരുടെയൊക്കെ മുഖത്തെ ആ ഭാവം നമുക്ക് പിന്നീട് ആസ്വദിക്കാനുള്ളതാ..." അവൾ ഒരു തരം പ്രതികാര ചിരിയോടെ പറഞ്ഞു.
ബാങ്കിൽ നിന്നും നല്ലൊരു തുക തന്നെ രാജേഷ് പിൻവലിച്ചു; പണമൊഴുക്കി അവരുടെ കണ്ണ് മഞ്ഞളിപ്പിക്കുക എന്നതായിരുന്നു അവരുടെ അടുത്ത തന്ത്രം.
ഒടുവിൽ പോകേണ്ട ദിവസം വന്നെത്തി.
പാതിരാത്രിയുടെ നിശബ്ദതയിൽ ആ വീട് വരാനിരിക്കുന്ന വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയിലായിരുന്നു. അതിരപ്പിള്ളിയിലേക്കുള്ള യാത്രയ്ക്കായി ബാഗുകളെല്ലാം തയ്യാറാക്കി വെച്ച് രാജേഷ് തന്റെ മുറിയിൽ കാത്തിരുന്നു. രഹസ്യ ക്യാമറകളും പണവും സുരക്ഷിതമായി ഒളിപ്പിച്ചു കഴിഞ്ഞു. ആ മാസ്റ്റർ പ്ലാനിന്റെ ആദ്യ ഘട്ടം തുടങ്ങാൻ സമയമായി.
വാതിലിൽ ഒരു പതുക്കെയുള്ള മുട്ടൽ കേട്ടു. നോക്കുമ്പോൾ താരയാണ്. യാത്രയ്ക്ക് പോകാൻ തയ്യാറായി അവൾ മകന്റെ അടുത്തേക്ക് വന്നതായിരുന്നു. രാജേഷ് പതുക്കെ എഴുന്നേറ്റ് തന്റെ കയ്യിലുണ്ടായിരുന്ന ഒരു കവർ തുറന്നു. അതിൽ നിന്നും വളരെ മോഡേൺ ആയ, ഉടലിനോട് ചേർന്നു നിൽക്കുന്ന ഒരു ലോങ്ങ്
💬 Comments
View all comments