0%

Chapter Title : ? താരചേച്ചി 2 [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.3K

ഇങ്ങനാണോ സംസാരിക്കുന്നെ എന്ന് ചോദിച്ചു ഒരുനുള്ളു കൊടുത്തു.

ഉണ്ട് !

ചേച്ചി ചോദ്യത്തിന് മറുപടി പറഞ്ഞപ്പോൾ പെട്ടന്ന് ഞാനൊന്നു ഞെട്ടിതരിച്ചു. ഇവൾ ഇതെന്ത് ഭാവിച്ചാണ്?

ആഹാ … നല്ല കുട്ടി !

മുത്തശ്ശനും മുത്തശ്ശിയും ലവ് മാര്യേജ് ആണോ ? അവൾ രണ്ടാളോടും കൂടെ ചോദിച്ചു.

മോള് ആള് കൊള്ളാലോ? അതെങ്ങനെ മനസിലായി ? മുത്തശ്ശി ചിരിച്ചുകൊണ്ട് പറഞ്ഞു.

അവരുടെ തുറന്ന മനസ് ചേച്ചിക്കും എനിക്കും ഒരുപോലെ ഇഷ്ടമായി. ഞാനും ചേച്ചിയും മുഖത്തോടു മുഖം നോക്കി ഒന്ന് ചിരിച്ചുകൊണ്ട് രണ്ടാളും കട്ടിലിലേക്ക് ഇരുന്നു.

കാവിലെ പൂരത്തിന് എന്റെ പിറകീന്നു മാറില്ല, ഈ ഇരിക്കുന്ന കാമുകൻ ! മുത്തശ്ശി മുത്തശ്ശനെ നോക്കി ചിരിച്ചു. എന്നെ പിറകെ നടന്നു ശല്യം ചെയ്തു ഒടുക്കം ദേ ഇവിടം വരെത്തി.

കൊള്ളാം, അവരീ പ്രായത്തിലും മനസറിഞ്ഞു പ്രേമിക്കുന്നവർ ആയിരിക്കണം അല്ലാതെ ഇങ്ങനെ ഒരു മറുപടി വരില്ല ! ഞാനോർത്തു.

മുത്തശ്ശൻ എന്നെ നോക്കി ചോദിച്ചു - നിന്നെ കണ്ടാൽ അറിയാം മോനെ നീ എന്നെപോലെയാണ്, അസാധ്യമായി ഒരു കൊച്ചിനെ വല്ലാതെ പ്രേമിക്കുന്നു അല്ലെ ?

ചേച്ചി എന്റെ മുഖത്തെ ഭാവ വ്യത്യാസം നോക്കി ഇരിക്കുമ്പോ
ഞാനെന്തു പറയണമെന്നു അറിയാതെ കുഴങ്ങി.

ഒടുക്കം ഞാനൊന്നു അമർത്തി മൂളി.

കണ്ടില്ലേ ലക്ഷ്മി, അവന്റെ കള്ളച്ചിരി!

മോന്റെ പേരെന്താണ് ?

കിച്ചു! കൃഷ്ണകുമാർ.

മോൾടെയോ താരലക്ഷ്മി.

ആഹാ മോൾക്കും എന്റെ സുന്ദരികുട്ടിയുടെ പേരിന്റെ പാതിയാണല്ലോ !

അന്നേരം മുത്തശ്ശി കുടുകുടെ ചിരിച്ചു.

ഞാനും ചേച്ചിയും അവരുടെ പ്രേമകഥ കേട്ടിരുന്നു…..
ഒത്തിരി നേരം കഴിഞ്ഞപ്പോൾ ചേച്ചി ഉറക്കം വരുന്നു

💬 Comments

View all comments