Chapter Title : ? താരചേച്ചി 2 [കൊമ്പൻ]
ദേഷ്യമൊന്നുമില്ല ചേച്ചി.
പിന്നെന്താ എപ്പോഴും മുറിയിൽ കതകടച്ചുകൊണ്ട് ഒറ്റയ്ക്ക് ?
ഇനി അത് ചെയ്യുകയാണോ പറ?
കണ്ണ് ചെറുതായി നനഞ്ഞപ്പോൾ, ഞാൻ പറഞ്ഞു.
തോട്ടിൽ പോയി വന്നതിനു ശേഷം ഞാനൊന്നും ചെയ്തില്ല.
അയ്യോ, ഞാൻ വെറുതെ ചോദിച്ചതല്ലേ ? അതിനെന്തിനാ കരയുന്നത് ?
മൈലാഞ്ചി ഞങ്ങൾ ന്യൂസ് പേപ്പറിൽ പൊതിഞ്ഞുകൊണ്ട് വീട്ടിലേക്ക് നടന്നു. എന്റെ മനസ് നിറയെ താരചേച്ചിയുടെ കൂർത്ത ആ ചോദ്യമായിരുന്നു. എന്നെ മുറിവേൽപ്പിക്കാൻ അതിനു നല്ലപോലെ കഴിഞ്ഞു.
ചേച്ചിയെ നഷ്ടപ്പെടുമോ എന്നോർത്ത് കരയുകയാണ്, എന്ന് ഞാൻ എങ്ങനെ പറയും ? മുൻപ് പത്താം ക്‌ളാസിൽ പഠിക്കുമ്പോ ക്ലാസ്സിലെ ഒരു കൊച്ചിനെ അവളറിയാതെ ഇഷ്ടപ്പെട്ടു, ഒടുക്കം അവൾ മറ്റൊരാളുടേതു ആയതു അറിഞ്ഞപ്പോൾ ഈ സുഖം നേരത്തെ ഒന്നറിഞ്ഞതാണ്. അതിൽപിന്നെ പ്രേമവും മണ്ണാങ്കകട്ടയുമൊന്നും വേണ്ടാന്ന് ശപദം ചെയ്തതാണ്, പക്ഷെ ഇപ്പൊ ആ സുഖം വീണ്ടും എന്നെ തേടിയെത്തുന്നു. മിന്നാരത്തിലെ ലാലേട്ടന്റെ സീനിൽ ശോഭനയോടു പറയുംപോലെ പ്രണയം എന്തെന്നും അതിന്റെ വേദനയെന്തെന്നും അറിഞ്ഞപ്പോൾ അത് മറക്കാൻ ഒത്തിരി കഷ്ടപെട്ടതാണ് , പക്ഷെ അതെല്ലാം വീണ്ടും ഓർമ്മിപ്പിക്കാൻ ചേച്ചി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഇനി മറക്കാൻ ശ്രമിച്ചാൽ സാധിക്കുമോ ആവൊ ?
ഞാൻ ഓരോന്ന് ആലോചിച്ചു യാന്ത്രികമായി നടക്കുമ്പോ ചേച്ചി വീണ്ടും എന്റെ കൈയിൽ പിടിച്ചു പറഞ്ഞു, നിന്റെ മനസ്സിൽ എന്തോ ഉണ്ടെന്നു എനിക്ക് മനസിലായി.
നാളെ കൂടെ ഞാൻ സമയം തരാം, പറഞ്ഞില്ലെങ്കിൽ ഞാൻ ഇനി നിന്നോട് ഒരിക്കലും മിണ്ടില്ല.
അത് കൂടെ കേട്ടതും, ഞാൻ ആകെ തകർന്നു.
തൊടിയിലെ വഴിയിൽ തന്നെ ശിലപോലെ നിന്നു കൊണ്ട് അവളോട്
💬 Comments
View all comments