Chapter Title : താത്തയും ബംഗാളിയും [Love]
ചെന്നു മൂന്നു നാലു മാസം കഴിഞ്ഞു ഒന് ഗൾഫിൽ പോയി. അതിനിടയിൽ ഓന്റെ ഉമ്മ ഓളെ എല്ലാ പണിയും ചെയ്യിപ്പിക്കും ഒരു വേലക്കാരിയോട് എന്നപോലെ ഒരു മരുമോൾ ആണെന്നുള്ള തിരിച്ചറിവ് അവര്ക്കില്ല അടുത്ത വീട്ടിൽ പോയി കുറ്റവും കുറവും പറച്ചിലാണ് എപ്പോഴും പണി.
ഒന് പിന്നെ അടുത്ത വർഷം വന്നു. അപ്പോഴാണ് സുൽഫി ഉണ്ടാവുന്നത്. മോൾ ഉണ്ടാകുന്നതിനു മുന്നേ ആൾ വീണ്ടും പോയി.
അതിനിടെ അവളെ പലപ്പോഴും പൈസയുടെ പേരിലും സ്ത്രീധനത്തിന്റെ പേരിലും കുറ്റവും കുറവും ആയിരുന്നു. പലപ്പോഴും അവൾ കെട്യോനെ വിളിച്ചു പറയുമായിരുന്നു ഫോണിലൂടെ കരച്ചിലും. ഈ കാര്യങ്ങൾ ഒക്കെ എന്നോട് പറയും. ഉപ്പ പ്രായമായത്കൊണ്ട്. അതൊന്നും ഉപ്പയോടു പറയണ്ടാന്നു പറഞ്ഞിരുന്നു.
മോൾ ഉണ്ടായി കഴിഞ്ഞു കുറച്ചു ആശ്വാസം കിട്ടും എന്ന് കരുതിയാണ് ഇരുന്നേ അപ്പോഴും ഇത് തന്നെ അവസ്ഥ.
ഇക്കാക്ക് അതായതു അളിയന് ഉമ്മയെ പേടിച്ചു ഒന്നും പറയാറില്ല അതോണ്ട് ഓൾ എല്ലാം സഹിച്ചു നിൽക്കണം.
ഇപ്പോ തോന്നാറുണ്ട് എന്തിനായിരുന്നു ആ കല്യാണം പാവപെട്ടവനാണേലും കെട്ടിച്ചു കൊടുത്തെങ്കിൽ സമാധാനം സന്തോഷം സുഖം ഉണ്ടാവുമായിരുന്നല്ലോ എന്ന്.
അങ്ങനെ മോൾക്ക് ഒരു വയസ് കഴിഞ്ഞേ പിന്നെ അവളോട് ഉപദ്രവവും അടിയും തുടങ്ങി കൊച്ചിന് പാൽ കൊടുക്കാൻ പോലും ഇരിക്കാൻ സമ്മതിക്കാതായി.
പലപ്പോഴും വീട്ടിൽ വന്നു നിന്നോട്ടെ എന്ന് അളിയനോട് ചോദിക്കുമ്പോ ഉമ്മാനോട് ചോദിച്ചിട്ട് പൊയ്ക്കോ എന്ന് പറയും പിന്നെ പറയണോ പുകിൽ. ഇല്ലാത്തതു മുഴുവൻ കേൾക്കണം.
അങ്ങനെ ഇക്കാനെ വിളിക്കുമ്പോ ഓൾ വേറെ കാമുകനെ വിളിക്കുവാണെന്നു പറഞ്ഞു ഓളെ പറയാതെ ചീത്ത ഇല്ല എല്ലാം സഹികെട്ടു അവൾ തിരിച്ചു അങ്ങോട്ട് മറുപടി കൊടുത്തപ്പോൾ അവർക്കു കലികേറി ഇറക്കി വിട്ടു.
പിന്നെ കെട്യോനെ അവൾ വിളിച്ചു കാര്യം പറഞ്ഞപ്പോ എന്ത് പറയാൻ ഞാൻ വന്നിട്ട് സെരിയാക്കാം എന്നൊരു മറുപടി അല്ലാണ്ട് ഒന്നുമില്ല സമാധാനിപ്പിക്കാൻ ഒരു വാക്ക് പോലും പറഞ്ഞില്ല.
വർഷത്തിൽ വന്ന് ഒരു പോക്ക് എന്തിനാണോ ഇങ്ങനെ ഒറ്റക്കായി കെട്ടി കൊണ്ട് വന്നേ ഒറ്റക് അവിടെ പോയി ഇരിക്കാൻ ആണേൽ സമ്പാദിച്ചിട്ട് കെട്ടിയാൽ പോരായിരുന്നോ എന്നൊക്കെ ഇത്ത പിറുപിറുക്കുന്നത് കേൾക്കാറുണ്ട്.
അളിയൻ പിറ്റേ വർഷം ആണ് വന്നേ അതുവരെ താത്ത വീട്ടിൽ വന്നു നിന്ന്.
അളിയൻ വന്നു പിന്നെ വീട്ടിൽ വന്നു ഓളേം കൂട്ടി കൊണ്ട് പോയി.
പിന്നെ വീണ്ടും കലഹം ഇത് തന്നെ അവസാനം അളിയനെ കൊണ്ട് തന്നെ ഓളെ ഞങ്ങടെ
💬 Comments
View all comments