0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 2 [AKH]

Author : Akh Read All Parts 469

ചോദിച്ചു '

" അത് ഒന്നുല്ല "

അവൾ നാണത്തോടെ പറഞ്ഞു.

"താൻ പറയടോ ഞാൻ കൂടി അറിയട്ടെ "

ഞാൻ ചെറു ചിരിയാൽ പറഞ്ഞു ,

" അത് അത് സാറെ ,ഈ ആണുങ്ങൾ ആദ്യം ഞങ്ങളോട് പേരു ചോദിക്കും പിന്നെ വീടും എല്ലാം പിന്നെ ഒരോന്നു പറഞ്ഞു മയക്കി ഒരോന്നു നേടി എടുക്കും ,അതു കൊണ്ട് ഞാൻ പരിച്ചയം ഇല്ലാത്തവരോട് മീണ്ടാറില്ല "

" അപ്പോ താൻ എന്നെ ഒരു വായനോക്കി ആയിട്ടാണല്ലെ കണ്ടിരിക്കുന്നത് "

" അയ്യൊ, അങ്ങനെ ഒന്നും ഇല്ല സാറെ ,ഞാൻ അങ്ങനെ ഒന്നും വിചാരിച്ചിട്ടില്ല "

" ശരി ശരി ,പിന്നെ ഈ സാറെ വിളി ഒഴിവാക്കണം എന്നെ അജി എന്നു വിളിച്ചാൽ മതി"

"അയൊ എന്നെ ക്കാൾ വയസ് ഉള്ള സാറിനെ പേരു വിളിക്കാനൊ അതോ നും പറ്റില്ല "

അവൾ പറഞ്ഞു.

" എന്നാ അജിയേട്ടാ എന്നു വിളിച്ചോ " ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു '

"ഉം " അവൾ അതിനു ഒന്നു മൂളി, അപ്പോൾ അവളുടെ മുഖത്ത് നാണം വരുന്നതും നുണ കുഴികൾ തെളിഞ്ഞു വരുന്നതും കണ്ടു.

ഞാനും അവളും കൂടി കുറച്ചു സമയം സംസാരിച്ചു ,

അവളുടെ പേരു ലക്ഷ്മി എന്നാണു പക്ഷെ അവിടെ എല്ലാവരും വിളിക്കുന്നത് ലച്ച്മി എന്നാണു ,ജോളി ചേച്ചിയുടെ വീട്ടിൽ ആണു നിൽകുനത് എന്ന് ,പിന്നെ പത്തു വരെ പഠിച്ചിട്ടുണ്ട് അതു കഴിഞ്ഞ് ജോളി ചേച്ചി പഠിക്കാൻ വിട്ടില്ല എന്നും പറഞ്ഞു ,പിന്നെ ഞാൻ എത്ര ചോദിച്ചിട്ടും അവളുടെ അച്ചന്നെയും അമ്മയേയും കുറിച്ച് ഒരു കാര്യം പോലും പറഞ്ഞില്ല, അതു ചോദിച്ചപ്പോൾ അവളുടെ കണ്ണുകളിർ കണ്ണുനീർ തളം കെട്ടി കിടക്കുന്നത് കണ്ടതോടെ ഞാൻ പിന്നെ ചോദിച്ചില്ല ,

അങ്ങനെ കുറെ നേരം സംസാരിച്ചപ്പോൾ അവൾക്ക് എന്നോട് സംസാരിക്കുമ്പോൾ ആദ്യം ഉണ്ടായിരുന്ന പേടി ഒക്കെ മാറി എന്നു മനസിലായി ,

അങ്ങനെ അന്നു മുതൽ അവളുമായി ഒരു നല്ല ചങ്ങാത്തം ഉണ്ടാക്കി ,പിന്നിട് എല്ലാ ദിവസവും ഞാൻ അവളോടും അവൾ

💬 Comments

View all comments