Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 3 [AKH]
രണ്ടു ദിവസം കഴിഞ്ഞല്ലെ വരുകയൊളു ,"
"മം .കസിനു ഒരു കല്യാണലോച്ചന വന്നിട്ടുണ്ട് അതിന്റെ കുറച്ചു പരിപ്പാടി ഉണ്ട് അതു കഴിഞ്ഞെ വരു"
" അജിയേട്ടനു നോക്കുന്നില്ലെ "
"എന്ത് "
ഞാൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു ,
"കല്യാണം"
അവൾ ഒരു നാണം കലർന്ന ചിരിയോടെ പറഞ്ഞു,
" അതിനുള്ള പ്രായം നമ്മുക്ക് ആയിട്ടില്ലല്ലോ ,പിന്നെ പറ്റിയ ആളെ കണ്ടു കിട്ടണ്ടെ "
ഞാൻ ചെറുചിരിയാൽ പറഞ്ഞു.
" മംമം"
അവൾ അതിനു ഒന്നു മൂളിയതോള്ളു.
"അല്ല ലെച്ചു ഞാൻ വന്ന കാര്യം മറന്നു "
ഞാൻ അതും പറഞ്ഞ് ഞാൻ അവൾക്ക് കൊടുക്കാൻ കവറിൽ വെച്ചിരുന്ന കാശ് എടുത്ത് ഇതു പിടിച്ചോ എന്നു പറഞ്ഞ് ഞാൻ കൈ നീട്ടി.
"എന്താ ഇത് "
അവൾ ചോദിച്ചു ,
"ഇതു നിനക്ക് ഉള്ളതാ "
അതു പറഞ്ഞ് ഞാൻ ആ കവർ തുറന്നു കാട്ടി. അതു കണ്ടപ്പോൾ അവളുടെ മുഖം ആകെ മാറി ,
"ഓ ,ഞാൻ അജിയെട്ടനു വെച്ചു ഉണ്ടാക്കി തരുന്നതിനുള്ള കൂലി ആണല്ലെ, അപ്പോ അജിയേട്ടൻ എന്നെ വേലക്കാരി ആയിട്ടാണല്ലെ കണ്ടിരിക്കുന്നത് ,എനിക്ക് വേണ്ടാ അജിയേട്ടന്റെ പൈസ "
ദേഷ്യത്തോടെ അതും പറഞ്ഞവൾ അകത്തേക്ക് തിരിഞ്ഞു നടന്നു.
" ലെച്ചു "
ഞാൻ പുറകിൽ നിന്നു വിളിച്ചു.
അവൾ തിരിഞ്ഞു നോക്കാതെ അകത്തു കയറി വാതിൽ അടച്ചു.
"ശ്ശേ ,വേണ്ടായിരുന്നു ,ജോളി ചേച്ചിയേ എൽപ്പിച്ചാൽ മതിയായിരുന്നു.ഇതിപ്പൊ അവൾ ഇങ്ങനെ പെരുമാറും എന്നു ഞാൻ വിചാരിച്ചില്ല. എന്നാലും പൈസ കൊടുത്തപ്പോൾ എന്താ അവൾ വാങ്ങതിരുന്നത്
💬 Comments
View all comments