Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH]
രാത്രി ഭക്ഷണം അവിടെന്നും കഴിച്ചു , അങ്ങനെ രണ്ടു ദിവസം ഞാൻ ലെച്ചു വിനെ കണ്ടില്ല ,അവൾ ഉണ്ടാകുന്ന ഫുഡും കഴിച്ചില്ല ,ഞാൻ കഴിക്കുനില്ല എന്നറിഞ്ഞിട്ടും അവൾ ഭക്ഷണം ഉണ്ടാകുന്നതിൻ മുടക്കം ഒന്നും വരുത്തിയിരുന്നില്ല ,
അങ്ങനെ ബുധനാഴ്ച്ച ഞാൻ ഫാക്ടറിയിൽ പോയിട്ട് ഒരു മണി ആയപ്പോ തലവേദന എടുക്കുന്നു എന്നു പറഞ്ഞ് തിരിച്ച് ഗസ്റ്റ് ഹൗസിൽ വന്നു ,
ഞാൻ അവിടെ സോഫയിൽ ഇരുന്നു ടി വി കാണാൻ തുടങ്ങി ,
കുറച്ചു കഴിഞ്ഞപ്പോൾ അടുക്കള ഭാഗത്ത് നിന്ന് ഒരു കാൽ പെരുമാറ്റം കേട്ടു ,തിരിഞ്ഞു നോക്കിയപ്പോൾ മനസിലായി അത് ലെച്ചു ആണെന്ന് ,ഞാൻ അവളെ ശ്രദ്ധിക്കാതെ വീണ്ടും ടീവിയിൽ കണ്ണും നട്ട് ഇരുന്നു ,
" ഹു ഹു "
എന്റെ ശ്രദ്ധ ആകർഷിക്കാനായി അവൾ ചുമൽകുത്തി,
"ഇന്നു ഫാക്ടറി ഇല്ലെ "
അവൾ ചോദിച്ചു,
" ഉണ്ട്"
ഞാൻ തിരിഞ്ഞു നോക്കാതെ ഒരു താൽപര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു ,
" അപ്പോ പോയില്ലെ "
" ഉം പോയി ഉച്ചക്ക് ശേഷം ലീവ് എടുത്തു "
ഞാൻ അവളുടെ ചോദ്യം ഇഷ്ടപെടാത്താ മട്ടിൽ പറഞ്ഞു ,
" എന്തു പറ്റി .....'' അല്ലാ ..എന്നാ ചോറു എടുത്ത് വെക്കട്ടെ "
എന്റെ പെരുമാറ്റം കണ്ടിട്ട് ആണെന്നു തോന്നുന്നു അവൾ എന്തൊ ചോദിക്കാൻ വന്നത് പാതി വഴിയിൽ ഉപേഷിച്ചിട്ട് അടുത്ത ചോദ്യം ചോദിച്ചത് ,
" ഉം "
ഞാൻ അതിന്റെ മറുപടി എന്നൊണ്ണം
താൽപര്യം ഇല്ലാത്ത മട്ടിൽ ഒന്നുമൂളി,
അവൾ അതു കേട്ട് ,എനിക്കുള്ള ഭക്ഷണം ടെമ്പിളിൽ എടുത്ത് വെച്ചിട്ട് പോയി ,
ഞാൻ അതു കഴിക്കാൻ ഒന്നും നിന്നില്ല ഞാൻ ടീ വിയിൽ തന്നെ നോക്കി ഇരുന്നു ,
നാലു മണി ആയപ്പോ ലെച്ചു വീണ്ടും അവിടെക്ക് വന്നു ,ഞാൻ അവൾ വരുന്നത് കണ്ടെങ്കിലും ഞാൻ കാണാത്ത ഭാവത്തിൽ ഇരുന്നു ,
അവൾ ടെമ്പിളിന്റെ മുകളിൽ നിന്ന് പത്രങ്ങൾ എടുക്കാൻ നേരം അവൾക്ക് മനസിലായി ഞാൻ ഭക്ഷണം കഴിച്ചിട്ടില്ലാന്നു ,,
"
💬 Comments
View all comments