Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]
ഉള്ള ദേഷ്യവും ഇഷ്ടവും എല്ലാം കൂടി എനിക്ക് ഭ്രാന്ത് പിടിക്കും പോലെ ആയി.
"അനിസാർ ഞാൻ ഇവനോട് പറഞ്ഞു മനസിലാക്കാം. ഈ പ്രാവ്യശത്തേ ക്ക് ഒന്നു ക്ഷമിക്കണം. "
എന്റെ അവസ്ഥ കണ്ടിട്ട് സെബിൻ അനിൽ സാറിനോട് പറഞ്ഞു.
അവൻ എന്നെ കൂട്ടി പുറത്തേക്കു നടന്നു.
"ഡാ നീ ഇങ്ങനെ ആയാൽ ശെരി ആകില്ല. പോയതു പോയി . ഇനിയെങ്കിലും നീ നിന്നെ ഇഷ്ടപ്പെടുന്നവർക്കു വേണ്ടി ജീവിക്കാൻ നോക്ക്. അനിൽ സാർ നിന്നെ ഇഷ്ടം ആയതോണ്ട് ആണു ഇല്ലേങ്കിൽ ഇന്ന് നിന്റെ ജോലി പോയന്നെ. "
അവൻ എന്നോട് പറഞ്ഞു. പിന്നെയും കുറെ കാര്യങ്ങൾ അവൻ പറഞ്ഞു.
അവന്റെ ഉപദേശവും എല്ലാം കേട്ടപ്പോൾ അവൻ പറഞ്ഞതിലും കാര്യം ഉണ്ടെന്നു തോന്നി. പഴയ കാര്യങ്ങൾ ഓർത്ത് കൊണ്ടിരുന്നാൽ ജീവിതം മുൻപോട്ടു പോകില്ല .അങ്ങനെ അവനും എന്റെ കൂടെ റൂമിൽ താമസം ആക്കി. അവന്റെ ശകാരങ്ങളും ഉപദേശങ്ങളും എല്ലാം കേട്ട് കൊണ്ട് ഞാൻ ഒരു പുതിയ അജി ആയി മാറുക ആയിരുന്നു . അവൻ വന്നതോടെ ഞാൻ വർക്കിൽ ഒക്കെ നല്ല ആക്റ്റീവ് ആയി. അങ്ങനെ ഒരു ആറു മാസം കൂടി കടന്നു പോയി.
അങ്ങനെ ഇരിക്കെ ഒരു ദിവസം സെബിൻ എന്നെ കൊണ്ട് പുറത്ത് കറങ്ങാൻ പോയി . സെബിൻ പെൺ വിഷയത്തിൽ പുലി ആയിരുന്നു . അവനു ഒരു പാടു ചുറ്റികളികളും ഉണ്ടായിരുന്നു.
അവൻ എന്നെകൊണ്ട് അവിടത്തെ ഒരു പ്രമുഖ മാളിലേ കോഫി ഷോപ്പിൽ കയറി.
"എടാ അജി എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് "
💬 Comments
View all comments