Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് [AKH]
ഞാൻ എന്റെ ബുള്ളറ്റിന്റെ പുറകിൽ ആവശ്യമായ ഡ്രസും സാധനങ്ങളും പാക്ക് ചെയ്ത് , പോകാൻ റെഡി ആയി ,അമ്മയോടും അച്ചനോടും പിന്നെ എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ വണ്ടിയും എടുത്ത് ആ സ്ഥലത്തേക്ക് യാത്ര തിരിച്ചു,
മൂന്നാലു മണിക്കുർ ഡ്രൈവിംഗ് ഉണ്ടായിരുന്നു അവിടെക്ക് ,ഞാൻ ഒരു ഒൻപത് മണിയോട് കൂടി അവിടെ എത്തി ചേർന്നു.
അതാരു മലയോര ഗ്രാമം ആയിരുന്നു രണ്ടു മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലം, ആ സ്ഥലം അറിയപ്പെടുന്നത് താഴ് വാരം എന്നാണു ,
ഞാൻ അവിടെ വഴിയരികിൽ കണ്ട ചായക്കടയിൽ കയറി കാലത്തെക്കുള്ള ഭക്ഷണം കഴിച്ചു , അവിടെ ഉള്ള ചേട്ടനോട് ഫാക്ടറിയിലെക്ക് ഉള്ള വഴി ചോദിച്ചു മനസിൽ ആക്കി , അങ്ങനെ ഞാൻ ആ ഫാക്ടറിയിൽ എത്തി ചേർന്നു ,
ഒരു പഴയ നീളം കുടിയ കെട്ടിടം ആയിരുന്നു അത് ,അവിടെ പുറത്ത് ആരെയും കണ്ടില്ല , ഞാൻ വണ്ടി സ്റ്റാന്റിൽ ഇട്ടിട്ട് ഓഫിസിലേക്ക് കയറി ചെന്നു ,
അവിടെ ഒരു കസേരയിൽ ഒരു നാൽപ്പത് നാൽപ്പത്തി അഞ്ച് വയസു തോന്നിക്കുന ഒരാൾ ആണു ഉണ്ടായിരുന്നത്.
"ഞാൻ ആളുടെ അടുത്ത് ചെന്ന് ഞാൻ വന്ന കാര്യം പറഞ്ഞു "
"ഓ രവി സാറിന്റെ മോൻ ആണല്ലെ "
"അതെ ,എന്റെ പേരു അജിത്ത്, എന്ന് പറഞ്ഞു ഞാൻ എന്നെ പരിച്ചയപ്പെടുത്തി "
''ഞാൻ ജോൺ ഈ ഫാകടറി എന്റെതാണു ,രവി സാറും ആയി കുറെ നാൾ മുൻപത്തെ പരിചയം ആണു ഉള്ളത് ,ഈ കഴിഞ്ഞ മാസം ഞങ്ങൾ തമ്മിൽ കണ്ടിരുന്നു അപ്പോഴാണു
💬 Comments
View all comments