0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് [AKH]

Author : Akh Read All Parts 1.1K

ഞാൻ വണ്ടിയും എടുത്ത് ഫാക്ടറി വകയുള്ള ഗസ്റ്റ് ഹൗസിൽ പോയി , എനിക്ക് വേണ്ടി ജോൺ ഇച്ചായൻ ഗസ്റ്റ് ഹൗസ് റെഡി യാക്കിയിട്ട് ഉണ്ടായിരുന്നു ,

ഞാൻ ഒരു കുന്നു കയറി അവിടെ എത്തി, ഒരു ചെറിയ എസ്റ്റെറ്റ് ബംഗ്ലാവ് ആയിരുന്നു അത്, ചുറ്റും അധികം വീടുകൾ ഒന്നും ഇല്ല , എന്നാലും ബംഗ്ലാവിനെ ചുറ്റിപ്പറ്റി രണ്ടു മൂന്നു വീടുകൾ ഉണ്ടായിരുന്നു ,നല്ല തണുത്ത കാലാവസ്ഥ ആയിരുന്നു അവിടെ ,ഞാൻ വണ്ടി ബംഗ്ലാവിന്റെ മുൻപിൽ വെച്ചു ,അവിടെ നോക്കിയിട്ട് ആരെം കണ്ടില്ല ,വാതിലും അടഞ്ഞു കിടക്കുന്നു.

പിന്നെ ഞാൻ ജോൺ ഇച്ചായൻ പറഞ്ഞത് അനുസരിച്ച് ഗസ്റ്റ് ഹൗസിന്റെ അടുത്തു തന്നെയുള്ള വീട്ടിലെക്ക് നടന്നു , ജോൺ ഇച്ചായൻ താക്കോൽ അവിടെ കൊടുത്തിട്ടുണ്ട് എന്നു പറഞ്ഞിരുന്നു ,

ഞാൻ ആ വീട്ടിൽ ചെന്നു ക്വാളിങ്ങ് ബെൽ അടിച്ചു , കുറച്ചു നേരം കാത്തിരുന്നു ,എന്നിട്ടും അവിടെ ആരെം കണ്ടില്ല ,

അപ്പോൾ ഞാൻ ആ സമയം കൊണ്ട് ചുറ്റുപാടും വീക്ഷിച്ചു ,നല്ല പ്രകൃതി രമണിയമായ സ്ഥലം ,ഒരു മലമുകളിൽ ആണു ഗസ്റ്റ് ഹൗസ് അവിടെ നിന്നു നോക്കിയാൽ കുറെ കുന്നിൻ ചെരുവുകൾ ഒക്കെ നന്നായി ആസ്വദിക്കാം ,കുന്നിൽ പല വിധ കൃഷികൾ ഏലം കാപ്പി തുടങ്ങിയവ, പ്രധാനം ആയി കൈതച്ചക്ക കൃഷി ആണു കൂടുതൽ ,അങ്ങനെ ഞാൻ എല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ ആണു പുറകിൽ നിന്ന് ഒരു ചോദ്യം

"ആരാ എന്ത് വേണം"

ഞാൻ അത് കേട്ട് തിരിഞ്ഞ് നോക്കുമ്പോൾ ഒരു മുപ്പത് വയസിന് താഴേ പ്രായം ഉള്ള

💬 Comments

View all comments