Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ് )
കാര്യങ്ങൾ അറിഞ്ഞു അവന്റെ ഭാഗത്ത് തെറ്റില്ല എന്നു അറിഞ്ഞപ്പോൾ അച്ചായൻ അവനെ ദത്തു എടുത്തു മരിച്ചു പോയ സെലിന് പകരം ആയി."
അമ്മ സത്യയെ കുറിച്ച് പറഞ്ഞത് കേട്ട് ഞാൻ ആകെ സ്തംഭിച്ചു ഇരുന്നു പോയി.
"അപ്പൊ ആരാണ് ഈ തെറ്റുകളുടെ ഒക്കെ ഉത്തരവാദി, സെലിൻ മരിച്ചതും എന്റെ ജീവിതം ഇങ്ങനെ ആയതും ഒക്കെ ആര് കാരണം ആണ്, ഓരോരുത്തരുടെയും ഭാഗത്തു നിന്നും ചിന്തിച്ചു നോക്കുമ്പോൾ അവരുടെ ഭാഗത്തു തെറ്റില്ല പിന്നെന്തിനാ ദൈവം എന്നെയും ലെച്ചുവിനെയും തമ്മിൽ പിരിച്ചത്, ഞങ്ങൾ എന്ത് തെറ്റാ ചെയ്തേ അമ്മേ ?"
ഞാൻ അമ്മയോട് ചോദിച്ചു.
"എല്ലാം വിധി ആണെന്ന് കരുതി സമാധാനിക്കാം, അതെ അമ്മക്കും അറിയുള്ളു മോനെ "
,,അമ്മ പറഞ്ഞു.
അന്നാണ് അവളുടെ ശബ്ദം ഞാൻ അവസാനം ആയി കേട്ടത് അത് കഴിഞ്ഞു അവൾ വിളിച്ചും ഇല്ല, പിന്നെ ഞങ്ങൾ അവളെ കോൺടാക്ടും ചെയ്തില്ല, അവർ ചോദിക്കുമ്പോൾ നീ വന്നിട്ടില്ല എന്നു എങ്ങനെയാ എപ്പോഴും പറയാ അതോർത്തു ഞങ്ങൾ അങ്ങോട്ടും വിളിച്ചില്ല. പിന്നെ അച്ചായൻ മൂന്നാലു പ്രാവിശ്യം വിളിച്ചിരുന്നു നീ വന്നോന്നു അറിയാൻ മാത്രം ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോൾ അതും നിന്നു എപ്പോഴും എപ്പോഴും വിളിച്ചു ഞങ്ങളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ആകും പിന്നിട് അവർ വിളിക്കാതിരുന്നത്,"
അമ്മ പറഞ്ഞു നിർത്തി.
"അപ്പോൾ അമ്മേ അവൾ എനിക്ക് വേണ്ടി ഇപ്പോഴും കാത്തിരിക്കുന്നുണ്ടാകും അല്ലെ "
ഞാൻ അമ്മയോട് ചോദിച്ചു.
"ഉം അതേടാ നീ പോയി അവളെ കൂട്ടികൊണ്ട് വാ "
അമ്മ എന്റെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു.
"ഉം, പോണം, ഞാൻ ഇത്രയും നാൾ മാറി നിന്നില്ലായിരുന്നു എങ്കിൽ എത്രയോ നേരത്തെ ഞങ്ങൾ തമ്മിൽ ഒന്നായാന്നെ അല്ലെ അമ്മേ ഞാൻ ഞാൻ ആണ് എല്ലാത്തിനും കാരണം എത്ര പേരെയാ ഞാൻ ഇത്ര നാളും കണ്ണീരുകുടിപ്പിച്ചത് "
"അതൊക്കെ കഴിഞ്ഞു പോയില്ലേ മോനെ ഇനി അതോർത്തു വിഷമിക്കേണ്ട , നീ പോയി കിടന്നോളു നാളെ നേരത്തെ പോകേണ്ടത് അല്ലെ "
"ഉം ശെരി അമ്മേ "
ഞാൻ പിന്നെ
💬 Comments
View all comments