0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Author : Akh Read All Parts 489

പറഞ്ഞ് കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങി ,

" ലെച്ചു, "

കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങുന്ന അവളെ ഞാൻ വിളിച്ചു ,

അവൾ തിരിഞ്ഞു "എന്താ " എന്നർത്ഥത്തിൽ എന്റെ മുഖത്തേക്ക് നോക്കി ,

"എനിക്ക് കിട്ടിയില്ല "

ഞാൻ അതും പറഞ്ഞ് എന്റെ കവിളിൽ തൊട്ടു കാണിച്ചു ,

" ഇപ്പോഴാ ,ആരെങ്കിലും കാണും "

അവൾ നാണത്തോടെ പറഞ്ഞു ,

"എത്ര ദിവസം ആയി എന്റെ പൊനിന്നെ ഒന്നു അടുത്ത് കിട്ടിയിട്ട് ,വേഗം താ ,ഇവിടെ ആരും കാണില്ല,"

ഞാൻ പറഞ്ഞു,

" ഉം "

അവൾ മൂളിയിട്ട് എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു ,എന്നിട്ട് അവൾ എന്റെ കവിളത്ത് ഒരു മുത്തം തന്നു ,

" മതിയൊ എന്റെ പൊന്നിന് "

അവൾ ചോദിച്ചു ,

"ഉം, ഇപ്പോ ഇത്രെം മതി ബാക്കി ഞാൻ പിന്നീട് വാങ്ങി ചോളാം, ഇപ്പോ എന്റെ മോൾ പോയി കിടന്നു ഉറങ്ങികൊള്ളു ,"

" ശരി ഏട്ടാ, "

അവൾ അതും പറഞ്ഞ് കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോയി ,ഞാൻ വണ്ടിയും എടുത്ത് ,ഹാളിലെക്ക് പോയി ,അവിടെ ആയിരുന്നു എന്റെ ഫ്രണ്ട്സിനും അമലിന്റെ ഫ്രണ്ട്സിനും ബാച്ചിലർ പാർട്ടി സംഘടിപ്പിച്ചിരുന്നത് ,ആ പാർട്ടി ഒക്കെ കഴിഞ്ഞപ്പോൾ സമയം രണ്ടു മണി ,ഹാളിൽ കിടക്കാം എന്നു വിചാരിച്ചപ്പോൾ ഭയങ്കര കൊതുകിന്റെ ശല്യം അതു കാരണം ഞാൻ കാറും എടുത്ത് നേരെ വീട്ടിലേക്ക് പോന്നു ,വീട്ടിൽ എല്ലാവരും നല്ല ഉറക്കം ,ഞാൻ ആരെം വിളിച്ച് ഉണർത്താതെ എന്റെ റൂമിൽ കയറി വാതിലും അടച്ച് കുറ്റിയിട്ട് നല്ല ഉറക്കം വന്നതു കൊണ്ട് ലൈറ്റ് പോലും ഇടാതെ ആണ് ഞാൻ കട്ടിലിൽ കയറി കിടന്നത് ,

"ഡുംഡുംഡും "

കാലത്ത് ഡോറിൽ മുട്ട് കേട്ടാണ് ഞാൻ എഴുന്നേൽകുനത് ,

"ജോളി ചേച്ചി എഴുന്നേറ്റില്ലെ "

അതും പറഞ്ഞു കൊണ്ട് വീണ്ടും ഡോറിൽ മുട്ട് കേട്ടു ,

ഓ ലെച്ചുന്റെ സൗണ്ട് ആണല്ലൊ,

ഞാൻ എന്താ എന്ന് ചോദിക്കാൻ തുടങ്ങുന്നതിന് മുൻപ് ആണ് ഞാൻ

💬 Comments

View all comments