Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]
ചിരിയും നോക്കി ഞാൻ അവിടെ നിന്നു ട്രെയിൻ പതിയെ മൂവ് ചേയ്യാൻ തുടങ്ങി ,അവളുടെ മുഖം മറയുന്നത് വരെ ഞാൻ അവളെ തന്നെ നോക്കി ആ പ്ലാറ്റ്ഫോമിൽ നിന്നു ,
അങ്ങനെ കുറച്ച് മാസങ്ങൾ കടന്നു പോയി ,
ഇതിനിടയിൽ എന്റെയും ലെച്ചുവിന്റെ കല്യാണം ഉറപ്പിച്ചു ,എൻഗേജ് മെന്റ് ചെറിയ രീതിയിൽ നടത്തി ,അങ്ങനെ എല്ലാവരും നല്ല സന്തോഷത്തിൽ ആയിരുന്നു,
എന്റെയും ലെച്ചുവിന്റെയും കല്യാണത്തിന് ആഴ്ച്ചകൾ ബാക്കി നിൽക്കെ ,ഒരു വെള്ളിയാഴ്ച്ച പകൽ ഞാൻ പതിവ് പോലെ കുളിച്ച് കഴിഞ്ഞ് ഡ്രെസ് മാറുബോൾ ആണ് ,എന്റെ മുറിയുടെ വാതിലിൽ ഒരു മുട്ട് കേൾക്കുന്നത് ,
ഞാൻ ചെന്ന് വാതിൽ തുറന്നു ,
കണ്ണീരിനാൽ കുതിർന്ന മിഴികളുമായി ജോളി ചേച്ചി എന്റെ മുൻപിൽ ,
"എന്താ ചേച്ചി എന്താ പ്രശ്നം "
ചേച്ചിയുടെ രൂപം കണ്ട് അറിയാതെ ഞാൻ ചോദിച്ചു പോയി എന്തൊ വലിയ അപകടം നടന്നിട്ട് ഉണ്ടെന്ന് എന്റെ മനസു പറയുന്നു ,
" ചേച്ചി കരയാതെ കാര്യം എന്താണെന് പറ"
എന്റെ ചോദ്യത്തിന് മറുപടി പറയാതെ ഒന്നും മിണ്ടാതെ എന്റെ മുൻപിൽ നിന്ന് കരയുന്ന ചേച്ചിയൊട് ഞാൻ വീണ്ടും ചോദിച്ചു ,
" അജിമോനെ നമ്മുടെ ......"
തുടരും......
💬 Comments
View all comments