Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]
അപ്പോ അവളുടെ വയറിൽ ഇരിക്കുന്ന കൈ എന്റെ ആണെന്നും ഞാൻ അവളുടെ അടുത്ത് നിൽക്കുന്നു തും അവൾ കണ്ടു ,
എന്നെ കണ്ടപ്പോ ആദ്യം സന്തോഷം അവളുടെ മുഖത്ത് ഉണ്ടായിരുന്നു എങ്കിലും പിന്നെം ആ കപട ദേഷ്യം വീണ്ടും പ്രകടിപ്പിച്ചു ,
ഞാൻ അപ്പോൾ ആ കൈകൊണ്ട് തന്നെ അവളുടെ വയറിൽ പിടിച്ച് കൊണ്ട് എന്നിലെക്ക് കൂടുതൽ ചേർത്തു നിർത്തി ,
" എന്റെ പൊന്നിന്റെ പിണക്കം ഇതു വരെ മാറിയില്ലെ "
ഞാൻ അവളുടെ വയറിൽ തഴുകുന്നതോടൊപ്പം ,അവളുടെ ചെവിട്ടിൽ അവൾ മാത്രം കേൾക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
അതിനവൾ ഒന്നും മിണ്ടിയില്ല പകരം എന്റെ കൈയിൽ സേഫ്റ്റി പിൻ ഉപയോഗിച്ച് ഒരു കുത്തു തന്നു ,
ആ സംഭവം ഞാൻ പ്രതിക്ഷിക്കാത്തത് കൊണ്ട് പെട്ടെന്ന് തന്നെ കൈ വലിക്കുകയും ഒരു "ആ " ചെറിയ സൗണ്ട് എന്നിൽ നിന്ന് ഉണ്ടാക്കുകയും ചേയ്തു,
എന്റെ ഭാഗ്യത്തിന് ആ നേരെത്ത് ഒരു കുരവയുടെ സൗണ്ടും ഉണ്ടായില്ല എന്നു മത്രം അല്ല എല്ലാവരും എന്നെ തന്നെ എന്താ പറ്റിയത് എന്ന അർത്ഥത്തിൽ നോക്കുകയും ചേയ്തു ,
ഞാൻ വേഗം എന്റെ കാലു എന്നു പറഞ്ഞ് അവരെ കാണിക്കാനായി കുനിഞ്ഞ് നിന്ന് കാലിൽ തടവി ,
അപ്പോ എല്ലാവർക്കും സമാധാനം ആയി പിന്നെ എല്ലാവരും താലികെട്ട് ചടങ്ങുകളിലേക്ക് കണ്ണും നട്ട് നിന്നു ,
"ടീ നന്നായി വേദനിച്ചു ട്ടോ ,"
അവളുടെ ചെവിയിൽ പറഞ്ഞു ,
"കണക്കായി പോയി ,പെണ്ണുങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും"
അവൾ വിജയിയുടെ ഭാവത്തോടെ പറഞ്ഞു,
"
💬 Comments
View all comments