Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]
വാങ്ങിച്ച സ്വിഫ്റ്റ് എടുത്ത് കൊണ്ട് അവരെ പിക് ചേയ്യാൻ ആയി റെയിൽവെ സ്റ്റേഷനിലേക്ക് പോയി ,
ഞാൻ വണ്ടി പാർക്കിംഗ് ഏരിയയിൽ ഇട്ടിട്ട് ,സ്റ്റെഷന്റെ അകത്തേക്ക് കയറി ,കുറച്ചു സമയത്തിനകം അവർ വരുന്ന ട്രൈയിൻ എത്തി ,അതിൽ നിന്ന് ജോൺ അച്ചായന്നും ഷേർളി ചേച്ചിയും ,ജോളി ചേച്ചിയും പിന്നെ എന്റെ എല്ലാം എല്ലാം ആയ ലെച്ചുവും ,
അവർ എല്ലാവരും ബാഗ് ഒക്കെ പിടിച്ച് ,എന്റെ അടുത്തേക്ക് വന്നു ,
ജോൺ അച്ചായൻ മുൻപിലും ഷേർലി ചേച്ചിയും ജോളി ചേച്ചിയും എന്തൊക്കെ സംസാരിച്ച് അച്ചായന്റെ പുറകിലും അതിനു പുറകിൽ താങ്ങാനാവത്ത വലിയ ബാഗും കഷ്ടപ്പെട്ട് പിടിച്ചൊണ്ട് വരുന്ന എന്റെ സഖിയും,
"യാത്ര ഒക്കെ സുഖം ആയിരുന്നോ അച്ചായാ "
" കുഴപ്പം ഇല്ലാർന്നു, ഞാൻ ആദ്യം കാറിൽ വരാം എന്നാ വിചാരിച്ചത് പിന്നെ ഇത്രയും ദൂരം ഞാൻ തന്നെ ഓടി കണ്ടെ അതാ ,യാത്ര ട്രൈയിനിൽ ആക്കാം എന്നു വിചാരിച്ചത്, "
" ഉം അതു നന്നായി "
"അല്ല അജി നിനക്ക് ബുദ്ധിമുട്ട് ആയൊ ഇങ്ങൊട്ട് വന്നത് ,ഞങ്ങൾ ഒട്ടോറിഷക്ക് അങ്ങോട്ടേക്ക് വരാൻ ഇരുന്നത അപ്പോഴാ നീ വിളിച്ച് പറഞ്ഞെ സ്റ്റെഷനിൽ വരാം എന്നു "
അച്ചായൻ ചോദിച്ചു,
" അവന് എന്തു ബുദ്ധി മുട്ട് ഇച്ചായ ,ഇവൾ ഉണ്ടെന്ന് അറിഞ്ഞാൽ അവൻ എന്തു തിരക്ക് ഉണ്ടെങ്കിലും എവിടെ ആയാലും ഓടി എത്തും ,"
ഞാൻ മറുപടി പറയാൻ തുടങ്ങവെ ,ഷേർലി ചേച്ചി ഇടയിൽ കയറി കൊണ്ട് ലെച്ചു വിന്നെ നോക്കി കൊണ്ട് പറഞ്ഞു,
"അതെ ..അതെ "
ജോളി ചേച്ചി പറഞ്ഞു,
അതു കേട്ട് അവർ മൂന്ന് പേരും ചിരിച്ചു ,
ഞാൻ അപ്പോഴാണ് അവളെ ശ്രദ്ധിക്കുന്നത് ,ഒരു ചാര കളർ ചുരുദാർ ആണ് അവളുടെ വേഷം ,ആകെ ഒരു ക്ഷണിച്ച മട്ടുണ്ട് , എന്നെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു,
"എന്താ നിന്റെ മുഖം ക്ഷീണിച്ച് ഇരിക്കുന്നത് "
ഞാൻ ആംഗ്യ ഭാഷയിലുടെ അവളെ നോക്കി ചോദിച്ചു ,
"അവൾ ഒന്നുല്യാ ന് "
തല കൊണ്ട് കാണിച്ചു ,
"ഡാ അജി നീ ഇത്ര കഷ്ടപ്പെട്ടു ചോദികെണ്ടാ, "
എന്റെയും അവളുടെയും ചേഷ്ടകൾ കണ്ട് ജോളിചേച്ചി പറഞ്ഞു ,
"അതെ അവൾ ട്രൈയിനിൽ ഒന്നു ഛർദ്ദിച്ചു അതാ ,"
ഷേർളി ചേച്ചി പറഞ്ഞു ,
"
💬 Comments
View all comments