Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH]
"നിരഞ്ജന അനിൽ "
"ഇതു തന്നെ ആണോ "
ആ ബോർഡ് കണ്ടപ്പോൾ ഞാൻ ചോദിച്ചു.
"അതെ ഈ നിരഞ്ജന അനി സാറിന്റെ വൈഫ് ആണു റിസപ്ഷനിൽ ചോദിച്ചപ്പോൾ അനി സാർ ഇവിടെ ഉണ്ടെന്നു പറഞ്ഞു. "
സെബിൻ പറഞ്ഞു.
"നിനക്ക് ഇവരെ ഓക്കേ അറിയോ?"
ഞാൻ ചോദിച്ചു.
"ഉം. ഞാൻ ഇവരുടെ വീട്ടിൽ ഒരു ഫങ്ക്ഷൻനു പോയിട്ടുണ്ട്, ഈ അനി ആണു ദോസ്ത് ഗ്രൂപ്പിന്റെ ഓണർ. അനിയുടെ കസിൻ ആണു അഭി.അവർ രണ്ടുപേരും പാർട്ണർമാർ ആണു. ഇവർക്ക് കേരളത്തിൽ കുറെ ബ്രാഞ്ച് ഉണ്ട്. ഇവിടെ ജോലി കിട്ടിയാൽ നിന്റെ ഭാഗ്യം. കുറച്ചു നാൾ കഴിഞ്ഞാൽ ഞാനും ഈ കമ്പനിയിലേക്ക് മാറും "
അവൻ പറഞ്ഞു .
ഞങ്ങൾ സംസാരിച്ചു നില്കുന്നത് കണ്ടു അവിടത്തെ ഒരു ലേഡി സ്റ്റാഫ് ഞങ്ങളുടെ അടുത്ത് വന്നു കാര്യം തിരക്കി.
ഞങ്ങൾ വന്ന കാര്യം പറഞ്ഞപ്പോൾ ആ സ്റ്റാഫ് ഡോർ തുറന്നു ഞങ്ങൾക്ക് അകത്തേക്ക് പ്രവേശിക്കാൻ ഉള്ള അനുവാദം വാങ്ങിച്ചു . ഞങ്ങളോട് അകത്തു കയറിക്കോ എന്ന് പറഞ്ഞു ആ ചേച്ചി നടന്നു നീങ്ങി.
ഞങ്ങൾ ആ ക്യാബിനിന്റെ ഉള്ളിലേക്ക് കടന്നു. നല്ല ഭംഗിയായി അടുക്കും ചിട്ടയും ഉള്ള ഒരു വലിയ ക്യാബിൻ ആയിരുന്നു അതു. അവിടെ നടുക്ക് ഒരു ഓഫീസ് ടേബിൾ അതിൽ ലാപും ഓഫിസ് ഫയൽസും മറ്റും ഇരിക്കുന്നു.
"ഗുഡ് ഈവിനിംഗ് മെം"
സെബിൻ അതും പറഞ്ഞു കൊണ്ട് ആ ടേബിൾ ന്റെ അടുത്തേക്ക് നടന്നു.
അപ്പോൾ ആണു ഞാൻ ആ ചെയറിൽ ഇരിക്കുന്ന സ്ത്രീ യെ കാണുന്നത്.
💬 Comments
View all comments