0%

Chapter Title : കാരാഗ്രഹ പ്രവേശനം 1 [Kiranbheema]

Author : ഭീമ Read All Parts 48624

ഉള്ളിൽ തന്നെ ഉള്ള ഓപ്പൺ കക്കുസ് ആയിരുന്നു.അതിന് തുറുമ്പോളും മൂത്രമൊഴിക്കുപ്പോളും മറക്കുവാൻ ചെറിയ ഒരു കല്ലുകൾ കൊണ്ട് നിർമ്മിച്ച ചുമാരെ ഉള്ളു അതിൽ ആരെങ്കിലും തുറവൻ വേണ്ടി ഇരുന്നാൽ പോലും അവരുടെ തല പുറത്തു വരുന്ന പോലുള്ള രീതിയിൽ ആണ് കെട്ടിരിക്കുന്നത് അതിനാൽ സെല്ലിന്റെ ആ വശത്ത് ദുർഗന്ധം കൂടുതൽ ആണ്.


എന്തുവാടി നിന്റെ വയറ്റിൽ ഉണ്ടോ..


സെല്ലിൽ ഉള്ള ഒരുവൾ ചോദിച്ചു.സെല്ലിൽ ഉള്ളവർ എല്ലാരും ചിരിച്ചു.ജാനകി വിഷമിച്ചു ഒരു സൈഡിൽ പോയി ഇരുന്നു കരയുവാൻ തുടങ്ങി.


എന്തുവാടി നിന്റെ വായിൽ പറി വല്ലതും തിരുകി വെച്ചിരിക്കുന്നോ.


അവിടെ ഇരുന്ന രണ്ടു സ്ത്രീകൾ എഴുന്നേറ്റു വന്നു ജാനകിയുടെ മുന്നിൽ നിന്നു.


ചീ.... എഴുന്നേൽക്കാടി.


ജാനകി പെട്ടന്ന് എഴുന്നേറ്റ് നിന്നു.


ചോദിച്ചത് കെട്ടില്ലെടി നിന്റെ വയറ്റിൽ ഉണ്ടോന്നു.


ജാനകി കരഞ്ഞോണ്ട് നിന്നു. പെട്ടന്ന് കൂട്ടത്തിൽ ഉള്ള സ്ത്രീ ജാനകിയുടെ മുണ്ടിന്റെ കുത്തിന്ന് പിടിച്ചു അടിപ്പിച്ചു.. ജാനകി വിറക്കുവാൻ തുടങ്ങി.


ജാനകി - ഇല്ലാ..


പിന്നെ എന്താടി നിനക്ക് ജാക്കോ...


ജാനകി - അതു പിന്നെ നാറ്റം അടിച്ചപ്പോൾ ശർദിക്കുവാൻ തോന്നി.


ഇതാണോടി നിന്റെ നാറ്റം. അപ്പോൾ യഥാർത്ഥ നാറ്റത്തെ നീ എന്തു പറയുമടി.


എന്തുവാടി ഓമനേ ഇവിടെ പ്രശ്നം. പുറത്തു നിന്നു വന്ന രക്നമ്മ ജാനകിയും ആയി സംസാരിച്ചു കൊണ്ട് നിന്ന സ്ത്രിയോട് ചോദിച്ചു കൊണ്ട് അകത്തേക്ക് വന്നു.


ഓമന - ഓ ഒന്നും ഇല്ലാ ചേച്ചി ഇവൾക്ക് നമ്മുടെ കക്കൂസിന് നാറ്റം എന്ന്.


രക്നമ്മ - അതു കൊള്ളാമാലോ. എന്തുവാടി നിന്റെ പേര്.


ജാനകി - ജാ..ജാനകി...


രക്നമ്മ - ജാ ജാനകിയോ...


ജാനകി - അല്ല ജാനകി.


രക്നമ്മ - എന്താടി നിന്റെ കേസ്.


ജാനകി - അതു പിന്നെ ഫിനാൻസിൽ നിന്ന് ക്യാഷ് തട്ടി എന്ന്.


രക്നമ്മ - എന്നിട്ട് ആ ക്യാഷ് എവിടെടി.


ജാനകി - ഞാൻ അല്ല ബാങ്കിലെ മാനേജർ ആണ് നമ്മുടെ കമ്പനിയുടെ ക്യാഷ് തട്ടി കൊണ്ട് പോയത്.


രക്നമ്മ - ആ ബെസ്റ്റ് എന്നിട്ട് നീ ഇവിടെ വന്നു കിടക്കുന്നോ.


ജാനകി - അതു പിന്നെ ഞാൻ


രക്നമ്മ - നിനക്കു ഇപ്പോൾ എന്താ പ്രശ്നം.


ജാനകി ഒന്നു മിണ്ടാതെ നിന്നു.


ഓമന - ഇവൾക്ക് നമ്മുടെ കക്കൂസിന്റെ നാറ്റം സഹിക്കാൻ പറ്റാതെ ശർദിക്കുവാൻ തോന്നുന്നു എന്ന്.


രക്നമ്മ - എത്ര വർഷത്തെ തടവടി നിനക്ക്


ജാനകി - രണ്ടു വർഷത്തെ.


രക്നമ്മ - എന്തായാലും ഈ രണ്ടു വർഷവും നീ ഈ നാറ്റവും സഹിച്ചു ജീവിക്കണം അപ്പോൾ പിന്നെ അതിന് വേണ്ടി നമ്മുടെ പ്രാക്ടീസ് തുടങ്ങിയാലോ.എടി ഓമനേ കോസല്യേ ഇവളെ പിടിച്ചോണ്ട് വാടി. ഇവൾക്ക്

💬 Comments

View all comments