0%

Chapter Title : തലസ്ഥാനയാത്ര - 1 of 2

Author : Master Read All Parts 1.7K

ഇങ്ങേര്‍ക്ക്..” ഞാന്‍ പതിയെ ചേച്ചിയുടെ കാതില്‍ പറഞ്ഞു.

“പയ്യെ പറയടാ..അങ്കിളു കേള്‍ക്കണ്ട.. അങ്കിള്‍ ഇങ്ങനെ ആണെങ്കിലും പ്രമീളാന്റിയെ നീ ഒന്ന് കാണണം..എന്ത് സുന്ദരി ആണെന്നോ..” ചേച്ചി പറഞ്ഞു.

“ആണോ..അല്ലേലും ഇതുപോലുള്ളവര്‍ക്ക് നല്ല സുന്ദരികളെ തന്നെ കിട്ടും”

“ചെക്കാ..നിനക്കല്‍പ്പം കൂടുന്നുണ്ട്..” ചേച്ചി എന്നെ നോക്കി കണ്ണുരുട്ടി.

“അയ്യയ്യോ..ഹോഹോഹോ......എന്ത് ചൂട്..വണ്ടി സമയത്ത് വന്നാരുന്നോ മോളെ..എവന്‍ ഏതാ..” അങ്കിള്‍ വലിഞ്ഞു വലിഞ്ഞു വന്നു കിതച്ചുകൊണ്ട് ചോദിച്ചു.

“ചിറ്റപ്പന്റെ മോനാ..ഗോപു” ചേച്ചി എന്നെ പരിചയപ്പെടുത്തി.

“ങാ.എന്നാ വാ പോകാം..ഹോ..എന്തൊരു ചൂടാണോ..”

അങ്കിള്‍ ആകെ വിയര്‍ത്തു കുളിച്ചിരുന്നു. ഒരു ബാഗ് എടുത്ത് അങ്കിള്‍ തിരികെ തുഴയാന്‍ തുടങ്ങി. ഞാന്‍ ചേച്ചിയെ തോണ്ടി ആ നടത്തം അനുകരിച്ചു കാണിച്ചു. ചേച്ചി എന്റെ ചെവിക്ക് പിടിച്ച് നന്നായിത്തന്നെ ഒന്ന് ഞെരടി.

വിശ്വന്‍ അങ്കിളിന്റെ എണ്‍പത് മോഡല്‍ ഫിയറ്റില്‍ ഒരു പാണ്ടിലോറിയില്‍ യാത്ര ചെയ്യുന്ന പ്രതീതിയോടെ യാത്ര ചെയ്ത് ഞങ്ങള്‍ അവരുടെ വീട്ടിലെത്തി. നാല് നിലകള്‍ ഉള്ള വലിയ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഏറ്റവും താഴത്തെ നിലയിലായിരുന്നു അങ്കിളിന്റെ വീട്. വീട് മുകളില്‍ ആകാഞ്ഞത് നന്നായി എന്നെനിക്ക് തോന്നി. കാരണം അങ്കിള്‍ ഈ തടിയും വലിച്ചു തൂക്കി അത്രയും പടികള്‍ കയറണമെങ്കില്‍ ഒന്നൊന്നര ദിവസമെങ്കിലും വേണ്ടി വരും. ലിഫ്റ്റ്‌ ഇല്ല; അതോര്‍ത്തപ്പോള്‍ ഞാന്‍ വെറുതെ ചിരിച്ചു.

“എന്താടാ തനിച്ചു ചിരിക്കുന്നത്? വട്ടു പിടിച്ചോ?” ദേവുചേച്ചി ചോദിച്ചു.

“ഏയ്‌..ഞാന്‍ ഓര്‍ത്തതാ അങ്കിളിന്റെ വീട് മുകളില്‍ ആയിരുന്നേലത്തെ അവസ്ഥ..”

“ചെക്കാ” ചേച്ചിക്കും ചിരി വരുന്നുണ്ടായിരുന്നു.

“ഹാ..വാ..അതാ വീട്..ഹോ..എന്തൊരു ക്ഷീണം..ഹയ്യോ..”

കിതച്ചും വലിച്ചും കൊണ്ട് അങ്കിള്‍ ബാഗുമായി ഫ്ലാറ്റിന്റെ സമീപത്തേക്ക് നടന്നു. ചേച്ചിയുടെയും എന്റെയും

💬 Comments

View all comments