0%

Chapter Title : തലസ്ഥാനയാത്ര - 3

Author : Master Read All Parts 860

കൂടി കൊടുത്തതോടെ അവന്‍ കുഴഞ്ഞു വീണു.

“ബ്ലഡി റാസ്കല്‍...പ്ലേയിംഗ് വിത്ത്‌ മലയാളി..ഐ കില്‍ യു ഫൂള്‍...” അറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ വച്ചുകാച്ചി. അവന്മാര്‍ വണ്ടി നിര്‍ത്തിച്ച് ജീവനും കൊണ്ട് ഇറങ്ങി സ്ഥലം വിട്ടു. കോപം കൊണ്ട് ഭ്രാന്തനായിപ്പോയ എന്റെ കവിളില്‍ പൂവുപോലെ എന്തോ അമരുന്നത് ഞാനറിഞ്ഞു. പൂനത്തിന്റെ ചുണ്ടുകള്‍ എന്റെ കവിളില്‍ ചുംബിച്ചതാണ് എന്ന് അപ്പോഴാണ് ഞാന്‍ അറിഞ്ഞത്. എന്റെ കോപം നിമിഷനേരം കൊണ്ടാണ് ഇല്ലാതായത്. എന്നെ കടുത്ത ആരാധനയോടെ അവള്‍ നോക്കി. അവള്‍ മാത്രമല്ല അവളുടെ കൂട്ടുകാരിയും മിക്ക യാത്രക്കാരും എന്നെ അതെ ഭാവത്തോടെ തന്നെ നോക്കുന്നത് ഞാന്‍ കണ്ടു. പൂനം ത്രില്ലടിച്ച നിലയില്‍ ആയിരുന്നു.

“ഗുണ്ടാ മാവാലി....ഉമ്മ്മ്മ” അവള്‍ പരിസരം പോലും മറന്ന് എന്നെ വീണ്ടും ചുംബിച്ചു. ആളുകളൊക്കെ ബസില്‍ ഇതെല്ലം കണ്ടു നില്‍ക്കുകയാണ്.

“സബാഷ് ബേട്ടെ..അച്ഛാ കിയാ തുംനെ..നാം ക്യാ ഹൈ തുമാരാ” ഒരു വയോധികന്‍ എന്റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു. അയാള്‍ എന്താണ് പറഞ്ഞത് എന്നെനിക്ക് ഒരു പിടിയും കിട്ടിയില്ല. പൂനം കുടുകുടെ ചിരിച്ചു.

“അരെ നാം തോ ബോലോ യാര്‍” അവള്‍ ചിരിക്കിടെ പറഞ്ഞു. ആ ചിരി കാണാന്‍ എന്തൊരു അഴകായിരുന്നെന്നോ. അയാള്‍ എന്റെ പേര് ചോദിച്ചതാണ് എന്ന് മനസിലാക്കിയ ഞാന്‍ പേര് പറഞ്ഞു.

“ഗോപു”

“സബാഷ് ബെട്ടെ ഗോപു..സബാഷ്” അയാള്‍ ചിരിച്ചുകൊണ്ട് എന്നെ അനുമോദിച്ചു.

“തോ തുമാരാ നാം ഗോപു ഹൈ...ഹ്മ്മം” പൂനം മെല്ലെ പറഞ്ഞു. ഇപ്പോള്‍ അവള്‍ എന്റെ നെഞ്ചോട്‌ ചേര്‍ന്ന് കാമുകിയെപ്പോലെ ആണ് നില്‍ക്കുന്നത്.

“സബാഷ്..അച്ഛാ കിയാ”

അവളുടെ കൂട്ടുകാരി എനിക്ക് നേരെ കൈനീട്ടിക്കൊണ്ട് പറഞ്ഞു.

💬 Comments

View all comments