Chapter Title : തല്ലുമാല രണ്ടാം അങ്കം [ലോഹിതൻ] [Updated]
മാറ്റി മറിച്ച ആളാണ് വിജയൻ.. അച്ഛൻ മാറ്റാരേക്കായിലും വിജയനെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.. അമ്മയെ പോലും വിട്ടുകൊടുക്കുന്ന അത്രയും....
********************************
സുമിത്ര പറഞ്ഞത് അമ്പര പ്പോടെയാണ് സുനന്ദ കേട്ടിരുന്നത്..
വിജയന് സുപ്രിയേ കെട്ടിച്ചു കൊടുക്കാൻ അച്ഛൻ ആഗ്രഹിക്കുന്നു..ചെറിയമ്മക്കും അതിൽ വിരോധമില്ല..
" ചെറിയമ്മേ.. അത്.. അത്.. "
" നീ പറയാൻ ഉദ്ദേശിക്കുന്നത് എനിക്ക് മനസിലായി മോളേ.. നമ്മൾ രണ്ടു പേരുമായി വിജയനുള്ള ബന്ധമല്ലേ നീ ഉദ്ദേശിക്കുന്നത്.. ഞാൻ അത് ആലോചിക്കാതെയല്ല ശേഖരേട്ടനോട് എന്റെ സമ്മതം അറിയിച്ചത്.. ഏട്ടനും അറിവുള്ളതല്ലേ അതൊക്കെ..
സുപ്രിയയെ ഏതായാലും ഒരാൾ കല്യാണം കഴിക്കും.. വരുന്നവൻ എങ്ങിനെയുള്ളവൻ ആണെന്ന് നമുക്ക് അറിയില്ലല്ലോ.. ചിലപ്പോൾ നിന്റെ കെട്ടിയവനെ പോലെ ഒരുത്തൻ ആണെങ്കിലോ.. ഭാവിയിൽ ഇവർ രണ്ടുപേരും ഒരുമിച്ചാൽ ദേവരാജിന് വീണ്ടും വാല് മുളക്കും.. വിജയൻ ആകുമ്പോൾ ആ പേടി നമുക്ക് വേണ്ട.. നീ കരുതുന്നപോലെ കീഴടങ്ങുന്ന ആളൊന്നുമല്ല നിന്റെ ഭർത്താവ്.. വിജയൻ ഉള്ളത് കൊണ്ടു മാത്രം പത്തി താഴ്ത്തി പമ്മി കിടക്കുന്നതാണ്.. വിജയൻ ഇവിടുന്നു പോയാൽ ഏത് സമയത്തും പത്തി വിടർത്തി വിഷം ചീറ്റും.."
" ഇല്ല ചെറിയമ്മേ.. അങ്ങിനെയൊന്നും വിജയേട്ടൻ പോകില്ല.. "
" അതൊക്കെ നിന്റെ തോന്നലാണ് സുനന്ദേ..അവൻ സ്വതന്ത്രനായി ജീവിച്ചു ശീലിച്ചവനാണ്.. എന്റെയും നിന്റെയും അരക്കെട്ടിൽ എത്രനാൾ അവനെ കെട്ടിയിടാൻ പറ്റും.. "
ഒരു താലി കൊണ്ടേ അത് സാധിക്കൂ.. എന്റെയോ നിന്റെയോ കഴുത്തിൽ അത് കെട്ടാൻ ഇനി പറ്റില്ലല്ലോ.."
" സുപ്രിയക്ക് ഇഷ്ടമാകുമോ ചെറിയമ്മേ.. അവൾ വെളിയിലൊക്കെ പോയി പഠിച്ച കുട്ടിയല്ലേ.. "
"നിനക്കും എനിക്കും ഇഷ്ടമായില്ലേ..
അതുപോലെ
💬 Comments
View all comments