Chapter Title : തല്ലുമാല രണ്ടാം അങ്കം 3 [ലോഹിതൻ]
മാത്രമേ അവൻ പൂർണമായി നമ്മുടേത് ആകുകയൊള്ളു.."
"സുമിത മോളുടെ കല്യാണം നടത്തേണ്ടേ നമ്മൾ.."
"അതൊക്കെ സമയം ആകുമ്പോൾ നടക്കും.. നമ്മൾക്ക് പറ്റിയ ഒരാൾ വരും.. വന്നില്ലെങ്കിൽ വിജയൻ കണ്ടു പിടിച്ചു കൊണ്ടുവന്നോളും.. "
നമ്മൾക്ക് പറ്റിയ ഒരാൾ എന്ന് ശേഖരൻ പറഞ്ഞത് സുമിത്ര പ്രത്യേകം ശ്രദ്ധിച്ചു..
"അങ്ങിനെ ഒരാളെ കിട്ടുമോ ഏട്ടാ.. "
" തീർച്ചയായും കിട്ടും.. വിജയന് തടസങ്ങൾ ഉണ്ടാക്കാത്ത അവന്റെ ആഗ്രഹത്തിനും സ്വാതന്ദ്ര്യത്തിനും ഭംഗം വരാതെ അവന്റെ കൂടെ നിൽക്കുന്ന ഒരാൾ വരും.. പറുദീസയിൽ ഒരിടം കിട്ടിയാൽ ആരാണ് വേണ്ടന്ന് വെയ്ക്കുക സുമിത്രേ.. "
************************
അന്ന് വൈകിട്ട് ശേഖരന് ഭക്ഷണം കൊടുത്ത ശേഷം തിരിച്ചു വരുമ്പോൾ സുമിതയുടെ മുറി വാതിലിൽ സുമിത്ര മുട്ടി..
വാതിൽ തുറന്ന സുമിത അമ്മയെ കണ്ട് പതറിപ്പോയി..
" നിനക്ക് ഭക്ഷണം ഒന്നും വേണ്ടേ മോളേ.. എന്തിനാണ് ഇങ്ങനെ മുറിക്കുള്ളിൽ കയറി ഇരിക്കുന്നത്.. "
സുമിത്രയുടെ മുഖത്ത് സൗമ്യ ഭാവം ആണെന്ന് അറിഞ്ഞ സുമിതക്ക് ആശ്വാസം തോന്നി..
"നീ വാ.. ഞാൻ ചോറ് എടുത്തു വെയ്ക്കാം.. നമുക്ക് ഒരുമിച്ച് കഴിക്കാം.. "
മകളുടെ താടിയിൽ വാത്സല്യത്തോടെ പിടിച്ചു വലിച്ചിട്ട് സുമിത്ര കിച്ചനിലേക്ക് നടന്നു..
സുമിതക്ക് അല്പം അമ്പരപ്പ് തോന്നാതിരുന്നില്ല.. ഇങ്ങനെയൊരു പ്രതികരണം ആയിരുന്നില്ല അവൾ സുമിത്രയിൽ നിന്നും പ്രതീക്ഷിച്ചത്..
ഊണു മേശയിൽ അമ്മയുടെ എതിർ വശത്ത് ഇരിക്കുമ്പോഴും തല കുനിച്ചാണ് സുമിത ഇരുന്നത്...
" നീ എന്താ മോളേ അമ്മയുടെ മുഖത്ത് നോക്കാത്തത്.. നീ തെറ്റൊന്നും ചെയ്തിട്ടില്ല.. ഇതൊക്കെ ഈ പ്രായത്തിൽ സഹജമല്ലേ.. "
വിടർന്ന മിഴികളോടെ സുമിത
💬 Comments
View all comments