Chapter Title : തമ്പുരാട്ടി [രാമന്‍]
നിന്നെല്ലാം കളഞ്ഞിട്ട് പാത്രത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി.
“നസീമ എന്തേലും പറഞ്ഞോ നിന്നോട്?.”അമ്മയിത്തിരി ഗൗരവം കാട്ടി. ഈശ്വര താത്ത ഇന്നെന്നോട് ചെയ്തത് കുറ്റസമ്മതം പോലെ അമ്മയോട് എഴുന്നള്ളിയോ?
“പാന്റിന്റെ കാര്യം ഒന്നും പറഞ്ഞില്ല...!!”ഞാൻ പാന്റിന്റെ കാര്യം ആവണേന്ന് പ്രാർത്ഥിച്ചു പറഞ്ഞു.
“അതല്ല....” അമ്മയൊറ്റത്തെറിക്കല്‍. ആ രൗദ്ര ഭാവം കണ്ട് ഞാൻ കിടുത്തു പോയി. പണ്ടമ്മയുടെ മുന്നിൽ നിൽക്കുന്ന പോലെ ഞാൻ വിറച്ചു.
“പൈസയുടെ കാര്യം അവരെന്തേലും പറഞ്ഞോ...?” അമ്മയുടെ ഒച്ചയുടെ മൂർച്ച,എന്റെ നെഞ്ചിൽ കത്തി കുത്തുന്ന പോലെയായിരുന്നു.
“അമ്മേ അത് ഉപ്പൂപ്പ......” ഞാൻ വിറച്ചുകൊണ്ട് പറയാൻ തുടങ്ങിയതും ആ കൈ നീട്ടി അമ്മ ദേഷ്യത്തോടെ നിർത്തിച്ചു.
“നിന്നോടാരാടാ..പൈസയുടെ കാര്യത്തിൽ ഇടപെടാൻ പറഞ്ഞേ? ? ആരാ പറഞ്ഞേന്ന്. .?.”ഓരോ വാക്കിലും ഞാൻ നിന്ന് കുലുങ്ങുന്ന പോലെയായിരുന്നു.അത്രക്ക് ശക്തി ആ വാക്കിലുണ്ടായിയുന്നു
“അവനവർക്ക് ..അവധി കൊടുക്കാൻ പോയിരിക്കുന്നു...നീയാരാടാ അവരുടെ ? ഏഹ് ?? അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കാൻ നടക്കുന്നു.” അമ്മയുടെ ചോദ്യത്തില്‍ ഒരക്ഷരം മിണ്ടാന്‍ കഴിയാതെ ഞാനിരുന്നു.
”നിന്റേട്ടനെ പോലെ അവമെന്ന നിന്റെ വിചാരമെങ്കിലേ...ഇപ്പൊ ഇറങ്ങിക്കോണം ഇവിടന്ന്....മനസ്സിലായോ? ...” കൈ ചൂണ്ടി വിറച്ചുകൊണ്ട് അമ്മ ഒച്ചയിട്ടപ്പോ ഞാൻ കരഞ്ഞു പോയി. അമ്മ അരിശം തീരാതെ അടുക്കളയിലേക്ക് ചവിട്ടി തുള്ളി പോയി പോയി.
“എന്റെ പൈസയും വാങ്ങി ഗൾഫിൽ പോയി,അവിടെയിരുന്നിട്ട് ഒരഞ്ചു പൈസ തരാതെ ഇങ്ങട്ട് വിളിച്ചു പറയാ മോനോട് കര്യം പറഞ്ഞിരുന്നല്ലോ ന്ന്....” അമ്മ അടുക്കളയിൽ നിന്നും പിറുപിറുക്കുന്നത് ഞാൻ കേട്ടു. ഉപ്പൂപ്പ എന്റെ കാര്യം മോനോട് വിളിച്ചു പറഞ്ഞു കാണും. ആ അവസരം നോക്കി ആ നാറി അമ്മയോട്
💬 Comments
View all comments