0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 206945

കഷ്ടപ്പെട്ട് കേറി ചോദിച്ചു.

“എന്റെ വാവയെ എനിക്ക് സ്നേഹിക്കണം..വാവയുടെ സ്നേഹം കൊറേ വാങ്ങണം, വാവയുടെ മനസ്സിലെ കുരുത്തക്കേട് എല്ലാം എനിക്കറിയണം..എന്റെ കുറുമ്പെല്ലാം വാവയുടെ മേത്ത് തീർക്കണം..ഒരുപാടുണ്ട്...”

ഓരോന്ന് അക്കമിട്ട് കണ്ണും മേലോട്ട് ഉയർത്തി ആലോചിച്ചു ചേച്ചി പറഞ്ഞോണ്ടിരുന്നു.

എനിക്കാണേൽ ശ്വാസം കിട്ടാതെയായി. എത്ര കേറീട്ടും സ്റ്റെപ്പ് മൂന്നെണ്ണം ബാക്കി വെച്ച് ഞാൻ വയ്യാതെ അവിടെ നിന്നു. ഇനിയിങ്ങനെ ചേച്ചീടെ ശരീരവും താങ്ങി കേറാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.

എന്നാലും ചേച്ചിയെ ഞാൻ താഴെ വെച്ചില്ല. എന്റെ നെഞ്ചിൽ തന്നെ ചേർത്തു പിടിച്ചു.

“അനുഷേച്ചി....വയ്യാ...ഇനിങ്ങേയാണേൽ റൂമിലെത്തുമ്പോ ഞാൻ ചത്തു പോവുട്ടോ..!!”കിതപ്പ് വിടാതെ ഞാൻ ശ്വാസം ആഞ്ഞു വലിച്ചു.

“വാവ്വേ!!” മടിയുള്ള ചേച്ചിയുടെ വിളി.ഇറങ്ങാൻ പെണ്ണിന് ഒരു ഉദ്ദേശവും ഉണ്ടെന്ന് തോന്നുന്നില്ല!

“ഇങ്ങനെയാണേൽ എന്തേലും പറ്റി എന്റെ കാലു രണ്ടും തളർന്നു പോയാ..എന്നെയാരാ എടുത്തോണ്ട് പോവാ..?മോനൂസിന് ഒരു സ്റ്റാമിനേല്ല...” എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി പൂഴ്ത്തി.എന്നേക്കളിപ്പിക്കാൻ അനുഷേച്ചിയുടെ പരിഹാസചോദ്യം.

“ദുഷ്ട പെണ്ണേ...ഇത്രേം കഷ്ടപ്പെട്ട് എടുത്ത് വന്നതും പോരാ...എന്നെ കളിയാക്കുന്നോ.അങ്ങനെ എന്റെ ചേച്ചി സുഖിച്ചു കിടക്കണ്ട കേട്ടോ...” അനുഷേച്ചിയെ ഞാൻ കയ്യിൽ നിന്നും മെല്ലെ താഴെയിറക്കി.

“പറ്റൂല്ല പറ്റൂല്ല..എന്നെ മര്യാദക്ക് എടുത്തോ.....” വീണ്ടും കയ്യിൽ കിടക്കാൻ വേണ്ടിയുള്ള കുറുമ്പ്. കയ്യിൽ നിന്നും കഴുത്തിൽനിന്നും പിടി വിടാതെ നോക്കി ഈറ കാട്ടി അത് പറഞ്ഞെങ്കിലും .

ഇനിയും പെണ്ണിനെ എടുത്ത് എനിക്കൊരു അടി മുന്നിലേക്ക് വെക്കാൻ ആവില്ലെന്നുള്ള ബോധം നല്ലപോലെയുള്ളത് കൊണ്ട്. അനുഷേച്ചിയെ ഞാൻ എന്റെ കൂടെ സ്റ്റെപ്പിൽ നിർത്തിച്ചു. അനുഷേച്ചി പിണക്കത്തോടെ എന്നെ നോക്കി

“വയ്യേച്ചീ...ഇല്ലേൽ ഞാൻ സുന്ദരിയെ അവിടെ വരെ എടുക്കൂല്ലേ....” അനുഷേച്ചിയുടെ തിരിച്ചു നിർത്തി ആ തോളിൽ രണ്ടും ബാക്കിൽ നിന്ന് പിടിച്ചു ഞാൻ പറഞ്ഞു.

“നമുക്കിങ്ങനെ മെല്ലെ മെല്ലെ സ്റ്റെപ്പ് കേറാട്ടോ...” ബാക്കിൽ നിന്ന് ഉന്തി ഞാൻ അനുഷേച്ചിയെ സ്റ്റെപ്പ് ഓരോന്ന് കേറ്റാൻ

💬 Comments

View all comments