0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 454217

തൊണ്ടയും, എന്നെ കാണിക്കാതെ വെച്ച ആ കണ്ണുകളും അതന്നെ പറഞ്ഞു!

ആ വീട്ടിലെ രണ്ടു പെണ്ണുങ്ങൾക്കും ഒരേ ഗതിവന്നല്ലോ.ഈശ്വരാ. ..ഞാനാ കയ്യിൽ മുറുകെ പിടിച്ചു.!ആശ്വസിപ്പിക്കാൻ ഞാനെന്താ ഈ പെണ്ണിനോട് പറയാ! ഇത്തിരി നേരം മിണ്ടാതിരുന്നു.

“ഹിബ താത്ത....” പെണ്ണു വീണ്ടും വിഷമത്തിലാണോന്നു തോന്നി വിളിച്ചു.

“ശെരിക്കു ഞാൻ അന്നെ ഇങ്ങട്ട് കൊണ്ടൊന്നത് ചായ കുടിക്കാൻ മാത്രല്ല!!....”പെട്ടന്ന് പെണ്ണിത്തിരി സീരിയസ് ആയി. എന്റെ കൈ രണ്ടു കയ്യിലെ വിരലോണ്ടു അമർത്തി പിടിച്ചു ഹിബ മെല്ലെ കണ്ണുകൾ താഴ്ത്തി. പിന്നെന്തിനാന്ന് ചോദിക്കാൻ സംശയങ്ങളുള്ള മനസ്സ് സമ്മതിച്ചില്ല!

“ആദീ...ഒരുപാടായി.ന്റെ മനസ്സിൽ ഒരു കാര്യം അന്നോട് പറയാൻ വെച്ചതാ..ഞാൻ...അനുഷേച്ചിയെ ഓർത്തിട്ട്...ഇയ്യെന്നോട് മിണ്ടാതായാലോന്ന് പേടിച്ചിട്ട് നിക്കത് പറയാൻ ആവണില്ല..” ഹിബ വാക്കുകൾ നിർത്തി എന്നെയൊന്നു കണ്ണുയർത്തി നോക്കി.

എന്റെ റിയാക്ഷൻ കാണാനാവും! പെണ്ണിന്റെ കൈ വിറക്കുന്നത് ഞാൻ നല്ലപോലെയറിഞ്ഞു.! ഈശ്വരാ !!! ഞാൻ മനസ്സിൽ വിളിച്ചു. എന്താണ് പറയാൻ പോണേന്ന് ഏകദേശം എനിക്ക് സംശയം തോന്നി. എന്നാലും ഞാനാ വാക്കുകൾ കേട്ടു നിന്നതേയുള്ളു!

“ഇനിയെനിക്ക് പറ്റും തോന്നുന്നില്ല...മതമോ വയസ്സൊ ഒന്നും എനിക്ക് പ്രശ്നായി തോന്നുന്നില്ല! അന്നപ്പോലെ സ്നേഹള്ള ഒരാളെ വേറാരേലും തട്ടികൊണ്ടോവുന്നേന് മുന്നേ..ഞാനിത് പറഞ്ഞില്ലേൽ......” വീണ്ടും ആ മുഖം എന്റെ റിയാക്ഷൻ കാണാൻ വേണ്ടി മെല്ലെ പൊന്തി.ഞാനാകെ വിളറി നിൽക്കായിരുന്നു. അതോണ്ട് ആ തല പിന്നേയും താഴ്ന്നു.

“എനിക്കിന്നെ ഇഷ്ടാ...ഒരുപാട് ഒരുപാട്...കള്ളല്ല ശെരിക്ക്! എനിക്കിത് പറയാതെ നിക്കാൻ പറ്റണില്ല! അതോണ്ടാ..അനക്കാരും ഇല്ലാന്ന് അറിയാ..എന്നാലും പേടിയാ വേറാരേലും ഈ മനസ്സിൽ കേറിപ്പോയാലോ...ന്നെ ന്നെഇഷ്ടല്ലാന്ന് മാത്രം ഇയ്യ് പറയല്ലേ.....!!!...“ ഒരുപാട് ആഗ്രഹത്തോടെയും കൊതിയോടെയും ഹിബയെന്നെ നോക്കി.കേൾക്കാനിഷ്ടമുള്ള നല്ലവാക്കുകൾ

💬 Comments

View all comments