Chapter Title : തമ്പുരാട്ടി 10 [രാമന്‍]
നിനക്ക് ഇഷ്ടള്ള കാലം വരെ വീട്ടിൽ നിക്കാ ഒരു പ്രശ്നവുമില്ല.ഇങ്ങു വാ..ഞാൻ ഒരുമ്മ തരട്ടെ....“ അമ്മയുണ്ട് ഏട്ടത്തിയുടെ കവിളിലേക്ക് ചുണ്ട് നീട്ടുന്നു.
എല്ലാവരും ഇങ്ങനെയൊരു നീക്കം മനസ്സിലാവാതെ അന്തം വിട്ടുനോക്കി. ഏട്ടത്തിക്ക് ഞങ്ങൾ നോക്കി നിൽക്കുന്നത് കൊണ്ടാവും നല്ല നാണം വന്നു നിറഞ്ഞിട്ടുണ്ട്. ആ മുഖം വല്ലാണ്ടങ് തുടുത്തു.
അമ്മപ്പെണ്ണ് ഏട്ടത്തിയുടെ മുഖം കയ്യിൽ വാരി കവിളിൽ രണ്ടുമ്മ വെക്കുന്ന കണ്ടു. പിന്നെ ആ തലയിൽ മെല്ലെ തഴുകുന്നതും. എന്റെ ആനിയേട്ടത്തി ഒരു പൂച്ചാക്കുഞ്ഞായിപ്പോയി.
ഒട്ടും മതിയാവാതെ അമ്മയുടെ അടുത്തു സുഖിച്ചിരിക്കാണ്. അമ്മയുടെ കണ്ണ് വേറെ ആരെയോ തിരഞ്ഞു. ചുറ്റി നടന്നു.
“എവിടേ എന്റെ മോൾ...അനുഷ..”കുഴയുന്ന നാവും വെച്ച് അമ്മ പറഞ്ഞൊപ്പിക്കാണ്! ആ കണ്ണൊന്നു ചേച്ചിയുടെ നേരെ വന്നപ്പോ..അമ്മയുടെ മുഖത്തു നല്ല ചിരി.
“വാടീ..എന്റെടുത്തിരിക്ക്...” ഏട്ടത്തിയെ വലതു കയ്യിൽ പിടിച്ചോണ്ട് അമ്മ ഇടത്തെ സൈഡിലെ സോഫയിൽ തട്ടിക്കാണിച്ചു പറഞ്ഞു. അമ്മയുടെ കൂടെയിരിക്കാൻ വല്ലാത്ത കൊതിയായത് കൊണ്ട് പറയലും ചേച്ചി വേഗം അമ്മയുടെ അടുത്തിരുന്നു.
ഏട്ടത്തിയെ എങ്ങനെയമ്മ വാരി പിടിച്ചു ആ നെഞ്ചിലേക്ക് തല വെപ്പിച്ചോ അതേപോലെ അനുഷേച്ചിയേയും വാരി ചേർത്തു.
“പാവാ എന്റെ മോൾ..കുറേ അനുഭവിച്ചിട്ടുണ്ട്..ആദി ഉണ്ടായി...അവന് കോളേജിൽ എത്തുന്നവരെ ഒരമ്മയുടെ സ്ഥാനത് നിന്ന് നോക്കിയത്..എന്റെ ഈ മോളാ..അവളോട് ഞാൻ ഇത് വരെ നല്ലസ്നേഹം പോലും കാണിച്ചില്ല!
!അമ്മയോട് ദേഷ്യണ്ടോ മോൾക്ക്.....“ അനുഷേച്ചിയുടെ തലയിൽ അമർത്തി ഉമ്മ വെച്ചായിരുന്നു അമ്മയുടെ ചോദ്യം! ചേച്ചിപ്പെണ്ണ് അത് കേട്ട് ആകെ വിതുമ്പിപ്പോയി. അമ്മയെ ആകെ കെട്ടിപ്പിടിച്ചു മുറുക്കിയത് കരയാനാണെന്ന് മനസ്സിലായി .അമ്മ മെല്ലെ ചേച്ചിയെ ആശ്വസിപ്പിക്കുന്നതും കണ്ടു.
ഇതെല്ലാം കണ്ട്
💬 Comments
View all comments