0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 532.3K

ബോക്സിൽ നിന്ന് അത് കിട്ടി. കനം നോക്കോയിട്ട് ഇത്തിരിയുണ്ട്! വല്യൊരു സ്വർണ മാല. അച്ഛന്റെ കഴുത്തിൽ പണ്ടേ ഉണ്ടായിരുന്നതാ!

ഇത് കൊടുത്തു ഒരു മോതിരം വാങ്ങാം!എന്നിട്ട് പെണ്ണിന് കൊടുത്തൊന്നും പറഞ്ഞു നസീമത്തക്ക് കൊടുക്കാം! ഉള്ള മോതിരം ആ പെണ്ണിന്റെ കയ്യിൽ തന്നെ കിടന്നോട്ടെ!

ഞാൻ വേഗം നസീമത്തെയെ വിളിച്ചു. നാലഞ്ച് റിങ് കേട്ടു. പെട്ടന്ന് തലക്കൽ ഫോൺ കണക്ട് ആയി.

“എന്താ ആദി....” സാധാര പോലെയുള്ള സംസാരം! സംശയം തോന്നി. ഹിബ അടുത്തുണ്ടാവും! ഞാൻ സൂക്ഷിക്കണം!

“നസീമത്ത നാളെ പോവുമ്പോ ടൗണിൽ നിന്ന് എന്നെയൊന്നു കാണണേ? എന്നെ കാണാതെ പോവരുത്ട്ടോ രണ്ടും കൂടെ .ഞാനപ്പോ വിളിക്കാ....ഓക്കേ....”

“അല്ല എന്താ മോനെ...എന്തിനാ...” സർപ്രൈസ് ഇപ്പോ പൊളിക്കാനോ? എന്റെ വായിൽ നിന്ന് അത് വീഴില്ല മോളേ!

“അതപ്പോ പറയാ...ശെരിയെന്നാ...” സംശയക്കടലായ ആ ശബ്ദം കേൾക്കാതെ ഞാൻ ഫോൺ വെച്ചു. മോതിരം കയ്യിൽ കൊടുക്കുത്ത്...“മറ്റേ മോതിരം കൊടുക്കാൻ തോന്നുന്നില്ലലോ? അത് ഈ വിരലിൽ തന്നെ നിന്നോട്ടെ ട്ടോ..”

എന്നും പറഞ്ഞു നിൽക്കുമ്പോ നസീമത്തയുടെ സന്തോഷവും, സ്നേഹവും , വിശ്വസിക്കാൻ കഴിയാത്ത നോട്ടവും, കാണാൻ എനിക്ക് കൊതിയായി.

അതിന് വേണ്ടി വേഗമുറങ്ങാന് പോയി. പത്തുമണിക്ക് പെണ്ണുങ്ങൾ ടൗണിലെത്തും. അതിനു മുന്നേ സാധനം വാങ്ങാണം!സെന്തിലിനെ വിളിച്ചു, കാർ വേണ്ടന്നു പറഞ്ഞു. ചെക്കൻ ബോധം കുറവാ!എന്തൊക്കെയോ മൂളി കേട്ടു!

രാവിലെ നേരത്തേ എഴുനേറ്റു.ഏഴുമണിക്ക് ! ഒരുത്തരവാദിത്വം തലയിൽ വന്നപ്പോ എന്തോരു നല്ല ശീലങ്ങളാ!

എന്നാ അപ്പോഴേക്കും!തമ്പുരാട്ടി ടാക്സി കാറിൽസ്ഥലംവിട്ടിരുന്നു .ഒന്ന് കാണാൻ പോലും കിട്ടിയില്ല!

അനുഷേച്ചിയും ഏട്ടത്തിയും എഴുന്നേറ്റ് വന്നപ്പോഴേക്കും സെന്തിലിന്റെ കൂടെ ടൗണിൽ പോവുമെന്ന്

💬 Comments

View all comments