Chapter Title : തമ്പുരാട്ടി 11 [രാമന്]
മെല്ലെ ചിരിച്ചു. ഹിബ കണ്ണും ചുണ്ടും കൂർപ്പിച്ചു.
“വന്നപ്പോ തന്നെ ഇന്നെ തിന്നാൻ തൊടങ്ങിക്കോ.....മനുഷ്യനൊന്നു രാവിലെ കുളിച്ചാൽ കുറ്റം ല്ലേ. ..കേറി വന്നേ എല്ലാം കൂടെ....അവിടെ നിക്കാതെ .”കിട്ടിയ കളിയാക്കലിൽ നിന്ന് നൈസ്സായിട്ട് പരിഭവം ചൊരിഞ്ഞു ഹിബ രണ്ടാളെയും സ്നേഹത്തോടെ മുറ്റത്തു നിന്ന് വരാന്തായിലേക്ക്...കേറ്റി.
എന്നെ പ്രത്യേകം വിളിക്കലുണ്ടാവില്ലന്ന് ഉറപ്പാണല്ലോ! അതോണ്ട്. വാവയെയും കൊണ്ട് ആ വരാന്തായിലേക്ക് ഞാൻ കാല് കുത്താൻ നോക്കുമ്പോ ഹിബായതാ എന്റെ നേരെ നോക്കുന്ന...
“അയ്യോ ന്റെ റബ്ബേ...ഇതിനെ ഞാൻ കണ്ടില്ലല്ലോ......” എന്നെയാണെന്ന് കരുതി ഞാൻ അന്തം വിട്ട് വായ തുറന്നു പോയേനെ. പക്ഷെ പെട്ടന്നാണ് കയ്യിലിരിക്കുന്ന വാവയെയാണ് പെണ്ണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായത്.
“മോളൂസേ..ഞാൻ എടുത്താ കരയരുതേ..ബാ ബാ നമുക്ക് പാപ്പം തിന്നാ.....” കൈ നീട്ടി കൊഞ്ചി ഹിബ വേഗം വാവയെ എന്റെ കയ്യിൽ നിന്ന് വാങ്ങി.
ഈ പെണ്ണിന്റെ മനസിലെന്താണാവോ ? എന്റെ അടുത്തു വരുമ്പോ തീരെ വിഷമമില്ലേ എന്ന് ആലോചിച്ചങ്ങനെ നിന്നു പോയി. അപ്പോ തീരെ പ്രതീക്ഷിക്കാതെ വാവയെ നെഞ്ചോട് ചേർത്തു പിടിച്ചു ഹിബ എന്നെ നോക്കുന്ന കണ്ടു.
“കേറി വാ....” ഇത്തിരി ബുദ്ധിമുട്ടുള്ള മുഖം വെച്ച് ഹിബ പറഞ്ഞതാണ് എന്നോട്, അയ്യോ..!! എനിക്കെന്തോ ആയി. ഇന്നലെ ഞാൻ അത്രേം വേദനിപ്പിച്ചിട്ടും ഇപ്പോഴും ഈ പെണ്ണിന് എന്നോട് സ്നേഹം മാത്രേ ഉള്ളല്ലോ?.
അകത്തേക്ക് എല്ലാരും കേറി. അനുഷേച്ചി എവിടെ എന്റെ നസീമത്താന്ന് വിളിച്ചു ഒച്ചപ്പാടുണ്ടാക്കി അടുക്കളയിലേക്ക് മുന്നിൽ നടക്കുന്ന കണ്ടു. ഏട്ടത്തി ആദ്യായിട്ട് ഈ വീട്ടിലേക്ക് വരുന്നതോണ്ട്, ആ പരിചയമില്ലായ്മ കാണിച്ച് പലഹാരപ്പൊതിയെല്ലാം എന്റെ കയ്യിലേക്ക് തന്നു !
ഹിബ
💬 Comments
View all comments