Chapter Title : തമ്പുരാട്ടി 12 [രാമന്]
കെട്ടിയ മതിലും, സ്റ്റെപ്പും ഞാൻ പട പാടാന്ന് കേറി. പെട്ടന്നൊരു മണം കിട്ടി. പഴുത്ത ചക്കയുടെ മൂക്കടപ്പിക്കുന്ന ഗന്ധം. ഫ്ലാഷ് ലൈറ്റ് വഴിയിലേക്ക് നീട്ടിയടിച്ചപ്പോ മുന്നിലതാ. വഴിയിൽ നിറയെ,പഴുത്തു ചീഞ്ഞു, ചിതറിക്കിടക്കുന്ന കൂഴച്ചക്കയുടെ കാമ്പും കുരുവും! ഐശ്!! ഇതിനെന്തൊരു മണമാ?
എങ്ങാനും ചവിട്ടിപ്പോയാ തെന്നി വീഴും !ഉറപ്പാ. ഒറ്റക്കാലിൽ ഡാൻസ് കളിച്ചു ചക്ക ഞാൻ ചാടിക്കടന്നു!
വീണ്ടും ആകാശം നിറഞ്ഞു മിന്നൽ മിന്നി. ഇത്തിരി ദൂരെ നസീമത്തയുടെ വീട് ,ഒരു വെളിച്ചെവുമില്ലാതെ ഇരുട്ടില് കിടക്കുന്നത് ആ മിന്നലിൽ ഞാങ്കണ്ടു! ഹാവു! എത്താനായല്ലോ.
വഴിയിലൂടെയും കരിങ്കൽ സ്റ്റെപ്പിലൂടെയും, ചാടിക്കേറി, ഒഴുകി വരുന്ന ചളിവെള്ളം തെറിപ്പിച്ചു ഞാൻ നടന്നു.
നസീമത്തയുടെ മുറ്റത്തെത്തി.ഹിബയുടെ ആക്ടിവയതാ ഷീറ്റിനടിയിൽ കിടന്നു തണുത്തു വിറക്കുന്ന. ഓടിന്റെ മുകളിൽ നിന്ന് വരി വരി പോലെ കുത്തിയൊഴുകി നിലത്തേക്ക് വീഴുന്ന വെള്ളത്തിന്,വല്ലാത്ത ശക്തിയും ഒച്ചയും. മുറ്റം മുഴവൻ വെള്ളവും,ഇലയും,ചുള്ളിക്കമ്പുമെല്ലാം നിറഞ്ഞു നാശായിട്ടുണ്ട്! രാവിലെ നസീമത്തക്ക് നല്ല പണിയായി!
ഞാൻ വരാന്തായിലേക്ക് കേറി! കുട അരമതിലിൽ മടക്കി വെച്ചു! മുടിയിലെ വെള്ളം തട്ടിക്കളഞ്ഞു. മേലാകെ ഒന്ന് കൈകൊണ്ട് തുടച്ചു. വീട്ടിൽ ആരേലുമുണ്ടന്ന് തോന്നിപ്പിക്കുമ്പോലെ ഒരു വെളിച്ചവും കാണുന്നില്ല! നസീമത്ത ഉറങ്ങിയോ ആവ്വോ?
കയ്യിലെ വെള്ളം കുടഞ്ഞു തുടച്ചു,ഫോണെടുത്തു ഞാൻ നസീമത്തയെ വിളിച്ചു! വാതിൽ മുട്ടിയാലും വാ കൊണ്ട് വിളിച്ചാലും. മഴയുടെ ഒച്ചകൊണ്ട് കേൾക്കാൻ സാധ്യതയില്ല!
ഫോൺ മുരണ്ടു കൊണ്ട് ബെല്ലടിച്ചു...ഇരുട്ടത്ത് ഇങ്ങനെ നിൽക്കുമ്പോ വല്ലാത്തൊരു സുഖം മനസ്സിനുണ്ട് . ഈശ്വരാ എത്ര കാലത്തെ കൊതിയാ ഇപ്പോ നടക്കാൻ പോവുന്നത്! ഒരു വാതിലിനപ്പുറത്ത്, എന്റെ ഒരു വിളിക്കപ്പുറത്തു, ചെറുപ്പം മുതലുള്ള എന്റെ
💬 Comments
View all comments