0%

Chapter Title : തമ്പുരാട്ടി 2 [രാമന്‍]

Author : രാമൻ Read All Parts 160K

ബാധമുണ്ടായി. ചേച്ചിക്ക് ഏഴാം മാസം .വയറ്റിൽ കുഞ്ഞിവാവയില്ലേ? എന്നാ എന്റെ ശരീരത്തിൽ അമർത്തി വെച്ച ആ വയറിനു ഒരു വലിപ്പവുമില്ലെന്ന് എനിക്ക് മനസ്സിലായി.ആ ഞെട്ടൽ എന്റെ കരച്ചിൽ മെല്ലെ നിർത്തി.

ഞാൻ ചേച്ചിയെ മെല്ലെ വിട്ടു കാലത്തിനു ശേഷം ഞാനാ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ചുവന്നു തുടുത്ത  മുഖത്തിൽ കള്ള ദേഷ്യം .കരഞ്ഞ കണ്ണിൽ പഴയ അനുഷേച്ചിയുടെ കള്ളത്തരം. ചേച്ചിയുടെ കുഞ്ഞാവയുടെ കാര്യത്തിൽ എന്തോ ഒരു പ്രശ്നമുണ്ടെന്ന് മനസ്സിലായി. കംപ്ലിക്കേഷൻ വല്ലതും? അമ്മയുടെ വിളി അതിനായിരുന്നോ? ഒന്നും ചോദിക്കണ്ട! ചേച്ചി എന്നോട് പറയല്ലോ? അപ്പോ അറിഞ്ഞാൽ മതി.

“കോശവാ....ലണ്ടനീന്ന് വന്ന പവറിൽ,വല്ല്യ സെലബ്രിട്ടിയായി നടന്ന ഞാനാ...ഇപ്പോ കരഞ്ഞു കരഞ്ഞു...പറക്കുന്തളികേലെ ഭസന്തിയെപ്പോലാക്കി നീയെന്നെ. ” എന്റെ മുടിയിൽ കൈകൊണ്ടമർത്തി ഞെരിച്ചിട്ട് ചേച്ചി കണ്ണ് തുടച്ചു.നിറഞ്ഞ കണ്ണും ആ നോട്ടവും മതി ചേച്ചിക്ക് എന്നോടുള്ള സ്നേഹം മനസ്സിലാക്കാന്‍.കൂടെ ഞാന്‍ എത്രത്തോളം ചേച്ചിയെ അടുത്തു കിട്ടാന്‍ ആഗ്രഹിച്ചിരുന്നു എന്ന് ഒരു നിമിഷം കൊണ്ട് മനസ്സിലാക്കി.

“എന്നാലും അനുഷേച്ചി..വാരാന്ന് പറഞ്ഞു ഒന്നുവിളിക്കാ....? ഞാൻ കാത്തിരിക്കാന്ന് ചേച്ചിക്ക് അറിയാത്തതാണോ.....?” ഞാൻ സങ്കടം പുറത്തെടുത്തു.

“അയ്യട മോനേ..ഞാനീ സർപ്രൈസ്‌ വിചാരിച്ചു വെച്ചിട്ടെത്ര കാലയെന്നോ?..നീ വന്നു സർപ്രൈസ്സായി എന്നെക്കണ്ട് ഞെട്ടി .ചേച്ചീ....ചേച്ചീ ന്ന് വിളിച്ചു മൂക്കള ഒലിപ്പിച്ചു കരയണത് എനിക്കൊന്നു കാണണായിരുന്നു...ഹാ ഒലിക്കാൻ മൂക്കള ഇല്ലായിരുന്നേലും ബാക്കിയൊക്കെ നടന്നല്ലോ....“.ചേച്ചിയുടെ സംസാരവും കളിയുമെല്ലാം ഇവിടന്ന് പോയ അന്നുള്ളത് തന്നെയാണ് എന്നത് എന്റെ മനസ്സിനെ പഴയ പതിനെട്ടു വയസ്സുകാരനിലേക്ക് എത്തിച്ചു.ചേച്ചിയുടെ വലായി, കച്ചറ കൂടിയിരുന്നു പഴയെ എന്നെ എത്ര പെട്ടന്നാ ചേച്ചി തിരികെ കൊണ്ടുവന്നത്.പഴയ അനുഷേച്ചിയുടെ ശരീരത്തിനേ മാറ്റമുള്ളൂ. ഇവിടുന്ന്

💬 Comments

View all comments