Chapter Title : തമ്പുരാട്ടി 3 [രാമന്]
ഒരു കള്ളിയെ പോലെ എന്നെ ചുറ്റി നടക്കുന്നത് ഞാനറിഞ്ഞു. ഞനൊന്നും മിണ്ടാഞ്ഞിട്ടും പിന്നേയും എന്നെ നോക്കി കമല ടീച്ചര്‍ നിൽക്കുന്ന കണ്ടപ്പോ,ചെറിയ ബുദ്ധിമുട്ട് തോന്നിയെനിക്ക്. ഞാൻ നാരാണേട്ടന്റെ അടുത്തേക്ക് മെല്ലെ വലിഞ്ഞു.
സ്ഥിരം ചെയ്യുന്ന പോലെ കോഴിയുടെ കഴുത്ത് രണ്ടു തിരി തിരിച്ചു,ഒരു കരച്ചിൽ പോലും പുറത്തു വരുത്താതെ ചേട്ടന് കൊന്നു. ചൂടുവെള്ളത്തിലിട്ട് പപ്പും പൂടയും കളഞ്ഞു. ചൂട്ടു കത്തിച്ച് ബാക്കി രോമമെല്ലാം കരിച്ചെടുത്തു, കഴുകി വൃത്തിയാക്കി കഷ്ണങ്ങളായി മുറിച്ചു കവറിൽ എന്റെ കയ്യിൽ തന്ന് പുള്ളി കൈ കെട്ടി നിന്നു.കീശയിൽ തിരുകിയ രണ്ട് അഞ്ഞൂറിന്റെ നോട്ട് ഞാൻ പുള്ളിക്ക് നീട്ടിയപ്പോ ചേട്ടന് ഒഴിഞ്ഞു മാറി. "വേണ്ട മോനെ അമ്മക്ക് ഞാൻ ഒരുപാട് കൊടുക്കാനുണ്ട്..."ഞാൻ കണ്ണുരുട്ടി കാട്ടി.
"ഞാനല്ലെ തരുന്നേ.. അമ്മയല്ലല്ലോ..ഇത് വാങ്ങി വെച്ചില്ലേൽ എനിക്ക് ഈ കോഴിയും വേണ്ട ഞാനിനി ഇവിടെ വരുന്നൂല്ല. ഞാനിതില്ലാതെ പൊയ്ക്കോളാം " ഞാനാ കവർ തിരികെ കൊടുക്കാൻ പോയപ്പോഴേക്കും പുള്ളി കയ്യിലെ പൈസ വാങ്ങി. കോഴിങ്ങാൻ പുള്ളി തിരിച്ചു വാങ്ങിയിരുന്നേൽ ഞാൻ ചമ്മി പോയേനെ.
"നിക്ക് മോനേ പോവല്ലേട്ടോ ഇപ്പോ വരാ..." എന്റെ തോളിലൊന്ന് അമര്‍ത്തി ചേട്ടന് അകത്തേക്കോടി. ഇതിപ്പോ എന്താണാവോ?? മുന്നിലേക്ക് പോയാൽ ടീച്ചറുടെ നോട്ടം സഹിക്കാൻ പറ്റില്ലാത്തത് കൊണ്ട് ഞാൻ അവിടെ തന്നെ നിന്നു. പെട്ടന്ന് മുന്നിലുള്ള ഇത്തിരി തുറന്ന ജനലിനുള്ളിൽ വെട്ടം വന്നു. ചെറിയ മുറിയാണ് ഒറ്റ നോട്ടത്തിൽ അകമിത്തിരി കാണാം.ചേട്ടനിനി പൈസയുടെ ബാക്കി തരാൻ കേറിയത് ആണോ..
"ബാക്കി പൈസ വേണ്ടാട്ടോ...അത് കയ്യിൽ നിന്നോട്ടെ നാരാണേട്ടാ..."ഞാനിതിരി ഉറക്കെ പറഞ്ഞു അകത്തേക്ക് തന്നെ നോക്കി.
"അതങ്ങനെയല്ല
💬 Comments
View all comments