0%

Chapter Title : തമ്പുരാട്ടി 3 [രാമന്‍]

Author : രാമൻ Read All Parts 295.5K

എനിക്കും കൊതിയുണ്ട്.പക്ഷെ എനിക്കിപ്പോ കാഴീല്ലടാ..." ചേച്ചിയുടെ വാക്കുകൾ മുറിഞ്ഞു "ചേച്ചിക്ക് വിഷമമൊന്നും ശെരിക്ക് മാറീല്ലട്ടോ.എന്റെ കുട്ടിക്ക് ചേച്ചിയോട് ദേഷ്യം ഒന്നും തോന്നരുതേ??..." ചേച്ചിയുടെ വാക്കുകളില്‍ എനിക്ക് വേണ്ട ആഗ്രഹങ്ങളുടെ കെട്ടഴിഞ്ഞ സന്തോഷത്തിലും എനിക്ക് സങ്കടം വന്നു .പണ്ട് കുഴിച്ചു മൂടിയ അനുഷേച്ചിയോടുള്ള അടങ്ങാത്ത പ്രേമം എന്റെയുള്ളിൽ ഒരു മിന്നൽ പോലെ തെളിഞ്ഞു പോയി.

"ഒന്നും വേണ്ടച്ചീ. എന്റെ ആഗ്രഹങ്ങളൊക്കെ ചെറിയ കുറുമ്പായി കണ്ടാ മതിട്ടോ ...എനിക്കിങ്ങനെ അനുഷേച്ചിയെ കെട്ടിപ്പിടിച്ചു കിടന്നാ മതി..എന്ത് സുഖമാണെന്നറിയോ?..." കൊഴുത്ത ചേച്ചിയെ ഒന്ന് കൂടെ ഞെരിച്ചുകൊണ്ട് ഞാൻ സുഖിച്ചു കിടന്നു.

"എനിക്കറിയാടാ കൊശവാ...."  പെട്ടന്ന് ചേച്ചി തലപൊക്കി എന്റെ രണ്ടു കവിളും പിടിച്ചു വലിച്ചു. വേദന കൊണ്ട് വലിഞ്ഞ ഞാൻ ചേച്ചിയെ മലർത്തി കിടത്താൻ പോയപ്പോഴേ. പിടഞ്ഞു മാറി ചേച്ചി ബെഡിൽ നിന്നും എഴുന്നേറ്റു. തമാശക്ക് ചേച്ചി ചെയ്തതാണ്.പക്ഷെ ഇതിത്തിരി കൂടിപ്പോയി.എനിക്ക് വാശി തോന്നി.ഇന്നീ പെണ്ണിന്റെ ചന്തിക്ക് രണ്ടു തല്ലു കൊടുത്തേ അടങ്ങൂ എന്ന് മനസ്സിൽ പറഞ്ഞു. കടിച്ചു കീറാൻ വെമ്പി നിൽക്കുന്ന എന്റെ മുഖം കണ്ടു ചേച്ചി വിരൽ ചൂണ്ടി.

"വേണ്ടാട്ടോ... എന്നെക്കാട്ടിയാ ഞാങ്കാറും..അമ്മയോട് ഞാൻ പറഞ്ഞു കൊടുക്കും..." കൈ നീട്ടി ചേച്ചിയെ പിടിക്കാനുള്ള ശ്രമം ,തന്ത്രപൂർവ്വം മനസ്സിലാക്കി അനുഷേച്ചി വഴുതി മാറി. ബെഡിൽ നിന്ന് ചാടിയിറങ്ങി ഞാൻ ചേച്ചിയെ കീഴടക്കാൻ ഒരുങ്ങിയെങ്കിലും ചേച്ചി ഓടിക്കളഞ്ഞു.

"അനുഷേച്ചീ നിന്നില്ലേൽ..ഞാൻ തള്ളിയിടും ട്ടോ .."... പുറകെ വിളിച്ചു ഞാനും ഓടി. എവിടെ!! പട പാടാന്ന് സ്റ്റെപ്പിറങ്ങി ചേച്ചി ആർത്തു ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടി. അമ്മയുണ്ടെന്നുള്ള ഭയമെനിക്ക് തോന്നീല്ല. ചേച്ചിക്കും അത് തോന്നീല്ലേ? അടുക്കളയിൽ

💬 Comments

View all comments