Chapter Title : തമ്പുരാട്ടി 3 [രാമന്‍]
മുന്നിൽ താഴ്ന്നതും കൂടെ കണ്ട് എന്റെ പിടി വിട്ടു. ശക്തിയിൽ എന്റെ കാല് മുന്നിലേക്ക് ചലിച്ചു.. എന്റെ വരവ് കണ്ട പലരും മുന്നിൽ നിന്ന് മാറി
"ഡാ....." ചേച്ചിയെ ഇറക്കി വിടുന്ന രതീഷിനെ നോക്കി ഞാൻ വിളിച്ചു. അവൻ എന്റെ വരവ് കണ്ടു ഞെട്ടി.എല്ലാരും നടന്നടുത്തു വരുന്ന എന്റെ നേരയാക്കി കണ്ണ്.
"എന്തായിത്... ഞാനറിയാതെ എങ്ങനെയെയാടാ നീ കേറി അവരെ ഇറക്കി വിടുന്നത്..."ഇന്ന് വരെയില്ലാത്ത കട്ടിയും ഒച്ചയും എന്റെ വാക്കിലുണ്ടായിരുന്നു.മുനിലേക്ക് ഇറങ്ങി പേടിയോടെ നിൽക്കുന്ന ഏട്ടത്തി എന്നെ നോക്കുന്നൂന്ന് മനസ്സിലായിരുന്നു. പക്ഷെ അവരുടെ മുഖം കണ്ടാൽ ഞാൻ തകർന്നു പോവും.
ചുറ്റിനും നിന്ന ആളുകളുടെ നടുവിലെത്തിയപ്പോ സൈഡിൽ ചന്ദ്രയുണ്ടായിരുന്നു. ഞാൻ നോക്കാൻ നിന്നില്ല.എന്റെ ഈ വരവ് കണ്ട് ആളുകൾ ചെറുതായി പിറുപിറുക്കാൻ തുടങ്ങി.
"ഡാ ചെക്കാ നീയിതില് ഇടപെടാൻ നിക്കണ്ടാ... "ചന്ദ്രന്റെ ഒച്ച പൊന്തി "പൈസ കൊടുത്തില്ലേല്ല് ഇറക്കി വിടും.. പിന്നേം പോയില്ലേൽ തല്ലി ഇറക്കി വിടും..എല്ലാത്തിലും കേറി ഇടപെടാൻ നിന്നാല് ...” അയാള്‍ പുച്ചിച്ചു ചിരിച്ചു.”മോന് കാര്യങ്ങളൊന്നും അറീല്ല..വേഗം വീട്ടിലേക്ക് ചെല്ലാൻ നോക്ക് " വേണ്ടന്ന് വിചാരിക്കുമ്പോ അപ്പോക്കേറി ചന്ദ്രൻ ഇങ്ങനെ ചിലച്ചോണ്ട് നിക്കും. ഞാനിത് രതീഷിൽ ഒതുക്കിയേനെ ഇയ്യാളിത് സമ്മതിക്കൂല.
കലി വലിഞ്ഞു കേറിയ ഞാൻ അയാൾക്ക് നേരെ തിരിഞ്ഞു.ഞാൻ പറയുന്നത് ചന്ദ്രനോട് ആണേലും അത് എത്തുന്നത് അമ്മയുടെ കാതിലാവും എന്ന് എനിക്ക് നല്ലപോലെ അറിയാം. എന്നാലും ആ പേടിയൊന്നും എന്റെ മനസ്സിലേയുണ്ടായിരുന്നില്ല.
"ചന്ദ്രേട്ടാ..രണ്ടു ദിവസം മുന്നേ ഞാനൊരു കാര്യം പറഞ്ഞിരുന്നു.മറന്നു പോയില്ലല്ലോ ല്ലേ.. ഇനിയെന്നോട് ചിലക്കാൻ വന്നാ.. നായിന്റെ മോനേ." ഞാൻ കണ്ണുരുട്ടി അയാളുടെ മുന്നിലേക്ക് നിന്നു.ചന്ദ്രൻ രണ്ടടി ബാക്കിലേക്ക് വെച്ചു വിറച്ചു.
"എന്നെകൊണ്ടത് ചെയ്യിക്കരുത്..." ഞാൻ മുരണ്ടു കൊണ്ട് ചന്ദ്രന്റെ ചുറ്റുമുള്ള ആളുകളുടെ മുഖത്തേക്ക് നോക്കി.. എല്ലാരും എന്നെ ഭയത്തോടെ നോക്കുന്നു. അമ്മയോടുള്ള പേടിയല്ല ആ മുഖത്തു
💬 Comments
View all comments