Chapter Title : തമ്പുരാട്ടി 8 [രാമന്‍]
ഞാൻ പറഞ്ഞു.
“ഉം....” ആ തല ബെഡിലേക്ക് താഴ്ന്നു..
“ഞാൻ വരണോ...കൂടെ ....” ചുരുണ്ടു കൂടി കിടന്നു വെറുതെ ഒരു ചോദ്യം. സ്നേഹം കൊണ്ടാ. പണ്ട് മൂത്രമൊഴിക്കാൻ ഒറ്റക്ക് പോവാൻ പേടി ഉണ്ടാവുമ്പോ അനുഷേച്ചി എന്നോട് ചോദിക്കുന്നപോലെ! ഏട്ടത്തിക്ക് ഞാനിപ്പോഴും കുഞ്ഞി കുട്ടിയാണെന്നാ വിചാരം.
“വേണ്ട..ഞാൻ പോയി വേഗം വരാ...” ഞാൻ മെല്ലെ പറഞ്ഞു.
“ഉം....” മൂളലിന് വലിയ ശക്തിയുണ്ടയില്ല.ഉറങ്ങി പോയെന്ന് തോന്നുന്നു. രക്ഷപെട്ടു. ടേബിളിൽ വച്ച ഫോൺ ഞാൻ പെട്ടന്നെടുത്തു നോക്കിയപ്പോ സമയം പതിനൊന്നേ കാല്.
പാവമെന്റെ നസീമത്ത കാത്തിരുന്നു മടുത്തു കാണുമല്ലോ എന്നോർത്തു റൂമിൽ നിന്ന് വേഗമിറങ്ങി ഞാൻ ബാത്‌റൂമിലേക്ക് കേറി. വേറേ എവിടെയും പോയി ആർക്കും സംശയം ഉണ്ടാക്കേണ്ട! ഇത്ര നേരം എന്തിനാന്ന് ചോദിച്ചാ തൂറ്റാലാന്ന് പറയാം!
ഫോണെടുത്തു നസീമത്തയെ വിളിച്ചു ചെവിയിൽ വെച്ചപ്പോ തന്നെ അപ്പുറത്ത് ശ്വാസമെടുക്കുന്ന ശബ്‌ദം. ഫോണിലേക്ക് കണ്ണും നട്ടിരിക്കയിരുന്നു തോന്നുന്നു.
“സോറി നസീമത്താ..അവരൊക്കെ ഇപ്പോഴാ ഉറങ്ങിയേ...എനിക്കങ്ങു ഫോണെടുക്കാൻ പറ്റണ്ടേ? കുറേ നേരായോ കാത്തിരിക്കുന്നെ ?..” ഞാനദ്യമേ കുഞ്ഞി കുട്ടിയുടെ വിഷമം കാട്ടി.
“എനിക്കും തോന്നി ആദിക്ക് എന്തേലും പ്രശ്നം കാണൂന്ന്...അല്ലേല്ലെന്റെ കുട്ടി വിളിക്കാതെ നിക്കൂല്ലല്ലോ?...” അവരുടെ നെഞ്ചു തുടിപ്പിക്കുന്ന സംസാരം.ഞാനതിലങ്ങു വീണു പോയി.
ക്ലോസെറ്റിന്റെ മുകളിൽ ചാരി ഇരുന്ന് ഞാൻ എന്റെ ഉമ്മച്ചി പെണ്ണിനോട് കൊഞ്ചി.ഫുഡ് കഴിച്ചതും, ഉച്ചക്ക് ഹിബ ഏട്ടത്തി എന്റെ വീട്ടിലേക്ക് എത്തിയെന്നുള്ള കാര്യം നസീമത്തയോട് പറഞ്ഞുന്നും, നസീമത്ത അത് കേട്ട് ഞെട്ടിപ്പോയെന്നും, ഇന്നലെ എന്നെ സുന്ദരനായി നില്കുന്നത് സ്വപനം കണ്ടതും, കാണാൻ കൊതിയായീന്നും എല്ലാമാ അമ്മയുടെ പ്രായമുള്ള പെണ്ണ് ഒരു കാമുകിയെപ്പോലെ എന്നോട്
💬 Comments
View all comments