0%

Chapter Title : തമ്പുരാട്ടി 8 [രാമന്‍]

Author : രാമൻ Read All Parts 205272

ഫോൺ തട്ടിപ്പറിച്ചു വാങ്ങി.

“ആഹഹാ ....എല്ലാം ചെയ്ത് വെച്ചിട്ട് ഫോൺ തട്ടിപറക്കുന്നോ...താടാ ഫോണ്...” ഏട്ടത്തി രണ്ട് കൈ കൊണ്ടും ചാടിപ്പിടിച്ചെന്റെ ഫോൺ പിടിച്ചു വാങ്ങാൻ നോക്കി.ഞാൻ സമ്മതിച്ചില്ല.

“ഏട്ടത്തി ഏട്ടത്തി...അതിലൊന്നുമില്ല...” കൈ ഞാൻ പൊക്കിയും താഴ്ത്തിയും ഏട്ടത്തിയുടെ കയ്യിൽ കൊടുക്കാത്തിരുന്നപ്പോ, ചാടി ഏട്ടത്തി എന്റെ കൈ പിടിച്ചു വലിച്ചു.

“ഒന്നുമില്ലേ ലെന്നാത്തിനാ നീ ഫോൺ പിടിച്ചു വാങ്ങുന്നെ?...ദേ ഞാൻ നല്ല തല്ല് വെച്ച് തരും ട്ടോ...” ഇങ്ങനെ പോയാ ഏട്ടത്തി ശെരിക്കുമെന്നെ തല്ലി തോലെടുക്കും. ഞാനും ഏട്ടത്തിയും കൂടെ ഫോണിനായി പിടിയും വലിയും കൂടി.

“അത് അത്...” എനിക്കൊന്നും പറയാനില്ലായിരുന്നു.

“എന്ത് എന്ത്. ..മര്യാദക്ക് തന്നോ ഇല്ലേൽ ഞാനിപ്പോ അനുഷ്‍യേ വിളിക്കും...അനുഷേ..........”ഫോൺ പിടിച്ച എന്റെ കൈ ,രണ്ടു കൈകൊണ്ടും മുറുക്കെ പിടിച്ചു വാശിയോടെ പറഞ്ഞപ്പോൾ. ഒച്ചയിൽ ഏട്ടത്തി ചേച്ചിയെ വിളിക്കുമെന്ന് കരുതിയില്ല. പാതിരാത്രിയുടെ നിശബ്ദതയിൽ ഏട്ടത്തിയുടെ വിളിയങ്ങു നല്ലപോലെ മുഴങ്ങി. എന്തേലും ചെയ്യെടാ എന്നെന്റെ മനസ്സ് നിലവിളിച്ചപ്പോ..ഞാൻ ഫോണാ കയ്യലേക്ക് വെച്ചു കൊടുത്തു..

“എന്റെ പൊന്നേട്ടത്തി..ചേച്ചിയെ വിളിക്കല്ലേ...” തുറന്നു ചേച്ചിയെ വിളിക്കുന്ന വായ പൊത്തിപ്പിടിച്ചു ഞാൻ ഏട്ടത്തിയോട് കേണു.ഫോൺ കയ്യിൽ കിട്ടിയപ്പോ ഏട്ടത്തി പിടച്ചിലൊന്നു നിർത്തി.ഇത്തിരി നേരം ഞാൻ വായയും പൊത്തി നിന്നു. ഇനിയെങ്ങനെ എന്നെ പെടുത്താൻ, ഒച്ചയും വിളിയും ഒന്നുമുണ്ടാക്കില്ലാ എന്ന് തോന്നിയപ്പോ ഏട്ടത്തിയുടെ പൊത്തി പിടിച്ച വായിൽ നിന്ന് ഞാൻ മെല്ലെ കൈ വലിച്ചു. 

അന്തം വിട്ടു പോയി.ഇത്രനേരം ദേഷ്യവും വാശിയും പിടിച്ച ആ മുഖത്തു കുറുമ്പുള്ള ചിരിയാണ്.

“ഇനി ഞാൻ നോക്കട്ടെ എന്തൊക്കെ വൃത്തികേടാ നിന്റെ ഫോണിലെന്ന്...” സംശയം കാണിച്ചു ഫോൺ പവർ ബട്ടൺ ഞെക്കി, എന്റെ കുഞ്ഞി ഹൃദയം പിന്നേം തകർത്തു കൊണ്ട് ഏട്ടത്തി ഒറ്റ പറച്ചിൽ. ഒരുമണിക്കൂറിൽ ഏറെ നസീമത്തയെ വിളിച്ച ഫോൺ കാൾ എടുത്തു നോക്കുമോന്ന് തന്നെയായിരുന്നു എന്റെ പേടി.

“പറ്റൂല്ല..ഏട്ടത്തി തുറക്കല്ലേ....”ഭീഷണി കേട്ടു

💬 Comments

View all comments