Chapter Title : തമ്പുരാട്ടി 8 [രാമന്]
തന്നെ ചേർത്തു നിർത്തി.
ഞാൻ എങ്ങനെയൊക്കെയോ ഫോണിലേക്ക് നോക്കി. ആ വിരലുകൾ കാൾ ആപ്പിലൂടെ നീങ്ങി ആദ്യം ഗാല്ലറിയിലേക്ക് പോയി.ഹോ ഞാൻ ശ്വാസം വിട്ടു.
കുറച്ചതികം ഫോട്ടോ ഡിസ്പ്ലേയിൽ തെളിഞ്ഞപ്പോ ഏട്ടത്തിയുടെ വിരലുകൾ അന്ന് ഞാനും ഏട്ടത്തിയും ഡ്രസ്സ് വാങ്ങാൻ പോയപ്പോഴെടുത്ത ഫോട്ടോയിൽ പതിഞ്ഞു.ഏട്ടത്തി ആദ്യമായി ചിരിക്കുന്നത് കണ്ട നിമിഷം. അന്നത്തെ കോലത്തിൽ നിന്ന് രണ്ട് ദിവസം കൊണ്ട് തന്നെ ഏട്ടത്തി എത്രയോ മാറി. നല്ല നിറം വെച്ചു, ഒണങ്ങിയ പോലത്തെ കോലം തീരെയങ്ങു ഇല്ലാതായി.ഇത്തിരിയൊന്നു തടിച്ചപോലെയുണ്ട്! സ്വന്തംമാറ്റം മനസ്സിലായ പോലെ ചുണ്ടുകളിൽ നല്ല ചിരിയുമായി ഏട്ടത്തി ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി
“ആരാ ഏട്ടത്തി ആ സുന്ദരി...?” ചിരി മറച്ചു വെച്ചു ഞാൻ സംശയം കാട്ടി.
“പോടാ...” ഏട്ടത്തി വേഗം ഗാലറി നാണത്തോടെ ക്ലോസ് ചെയ്തു.
“നിനക്ക് നല്ലത് കിട്ടും ആദി.എവിടെയാ വൃത്തികേടെല്ലാം...ടെലഗ്രാമിലാ..?” ഏട്ടത്തിയുടെ വിരലുകൾ ടെലഗ്രാം തിരഞ്ഞു പോയി.ഇതെല്ലാം എവിടേ കിട്ടുമെന്ന് ഏട്ടത്തിക്ക് നല്ലപോലെ അറിയാമല്ലോ എന്നായി എന്റെ ചിന്ത. തുറന്നു നോക്കിയിട്ടും ഒന്നും കിട്ടിയില്ല. വാട്സാപ്പിൽ മുഴുവൻ തപ്പി .ഒന്നുപോലുമില്ല! ക്രോമിന്റെ ഹിസ്റ്ററി വരെ നോക്കി. ഹേ ഹേ! ഭാഗ്യം! !ഒരു വട്ടം പോലും കാൾ ആപ്പിൾ ആ വിരൽ പോയില്ല!
“ഹിസ്റ്ററി എല്ലാം നീ പൊക്കിക്കാണും കള്ളനല്ലേ..ഹ്മ്മ് ഇപ്പ്രാവശ്യം ഞാൻ ക്ഷമിച്ചു..ഇനിയും എന്റെ കയ്യിൽ കിട്ടുമല്ലോ...”ഒന്നും കിട്ടാത്തായപ്പോ ഏട്ടത്തിയുടെ ഭീഷണിയിറക്കൽ.ഞാൻ ഫോൺ പോക്കട്ടിലിട്ടു ചിരിച്ചു.
“ഇതല്ലേ ഏട്ടത്തി ഞാൻ ആദ്യം പറഞ്ഞേ ഒന്നുല്ലാന്ന്....”
“പിന്നേ...നീയങ്ങു പറഞ്ഞാൽ ഞാനാങ്ങു വിശ്വസിക്കല്ലേ? പാതി രാത്രി സ്വന്തം ചേച്ചിയുടെയും ഏട്ടത്തിയുടെയും എടുത്തു നിന്ന് വന്നിട്ട് ചെയ്യണ പരിവാടി
💬 Comments
View all comments