Chapter Title : തമ്പുരാട്ടി 9 [രാമന്‍]
ഒട്ടിപ്പിടിച്ചു കിടന്നു.
അടുക്കളയിൽനിന്ന് രണ്ടാമത് കലി തുള്ളി വന്ന ഇപ്പോ ഞങ്ങൾ ചെറിയ തമ്പുരാട്ടി സ്ഥാനം കൊടുത്ത ഏട്ടത്തി. ഒരു ദയയും ദക്ഷണ്യവുമില്ലാതെ ചെവിക്ക് പിടിച്ചു ഞങ്ങളെ ഡിനിംഗ് ടേബിളിൽ കൊണ്ട് ഇരുത്തിച്ചു. ചായ കുടിക്കാൻ.
“പറഞ്ഞാ കേൾക്കത്തില്ലലോ രണ്ടും..പാതിരാത്രി വരെ ഫോണിലങ്ങു കുത്തിയിരിക്കാന്നെ..ശാരദാമ്മേ..നാളെ വരുമ്പോ ഒരു ചൂരലും കൊണ്ട് വന്നേക്കണേ...?” അടുക്കളയിലേക്ക് കേറി ഞങ്ങൾ കേൾക്കാനും കൂടെ വേണ്ടി ഏട്ടത്തിയത് ശാരദാമ്മയോട് പറഞ്ഞു. വെറുതെയാ ..ഞങ്ങളെ ഒന്ന് വിരട്ടാൻ വേണ്ടി മാത്രം. വേദനയദികമാക്കാതെ ചെവിക്ക് പിടിക്കേം, തല്ലു തരേം ചെയ്താലും കുറച്ച് കഴിഞ്ഞാ ഞങ്ങൾക്ക് വേദനയായോന്ന് ഏട്ടത്തിക്ക് ആദിയാണ്. ആ ഏട്ടത്തി ചൂരല് കൊണ്ട് തല്ലാനോ?
ഏട്ടത്തിയുടെ ചീത്തയും നുള്ളും വാങ്ങി അനുസരണയുടെ ടേബിളിന് മുന്നിലിരിക്കുന്ന എന്നേയും അനുഷേച്ചിയെയും ഏട്ടത്തിയുടെ വാക്കും കേട്ട് ശാരാദാമ്മ, അടുക്കളിയിൽ നിന്ന് ഒളിഞ്ഞു നോക്കി ചിരിച്ചു.
പ്ലേറ്റും ഗ്ലാസ്സും ഞങ്ങളുടെ മുന്നിൽ വെച്ച് ഏട്ടത്തി ദൃതിയിൽ അടുക്കളയിലേക്ക്, ചായ എടുക്കാൻ പോയി.ശരാദേച്ചി വന്നു ഞങ്ങൾക്ക് വിളമ്പി തന്ന സാധനം കണ്ട് ഞാനും അനുഷേച്ചിയും ഒരുപോലെ മുഖം ചുളിച്ചു. റവയുടെ ഉപ്പ്മാവ്. കൂടെ ഓരോ നേന്ത്രപ്പഴവും. ഈശ്വരാ പെട്ടല്ലോ എന്നായി ഞങ്ങളുടെ ചിന്ത.
ഏട്ടത്തിയുണ്ടാക്കിയതാവും. കഴിക്കാതിരുന്നാൽ ഇന്നിവിടെ കൊലപാതകം നടക്കും. ഈ സാധനം തമ്പുരാട്ടിക് പോലും വലിയ ഇഷ്ടമില്ല എന്നറിയാവുന്ന ശാരദാമ്മ, ഞങ്ങളെ നോക്കാതെ ഒളിപ്പിച്ച ചിരിയുമായി കടന്നു കളഞ്ഞു.
അനുഷേച്ചിയും ഞാനും മുഖത്തോട് മുഖം നോക്കി. എങ്ങനെ ഇതിൽ നിന്ന് രക്ഷപ്പെടുമെന്ന് ഞങ്ങൾ കണ്ണിലൂടെ ആംഗ്യം കാട്ടി ചോദിച്ചു . അപ്പോഴതാ ചായയുമായി ഏട്ടത്തി വരുന്നു.
വെട്ടിവിഴുങ്ങാൻ പാകത്തിന് ഉപ്പ്
💬 Comments
View all comments