Chapter Title : തമ്പുരാട്ടി 9 [രാമന്‍]
പെട്ടിയിലേക്ക് ഞാൻ ഒന്നുകൂടെ കണ്ണു തുറന്നു നോക്കി. പേടിയായി. സിനിമയിൽ പല വട്ടം മാത്രം കണ്ട കറുത്ത ഒരു റെവോൾവർ. തോക്ക്. പേടിയോടെ ഞാൻ എന്തൊക്കെയാ അമ്മേ ഇതെന്നുള്ള രീതിയിൽ പെണ്ണിനെ നോക്കി. അമ്മക്കാപ്പോഴും ചിരി.
“അയ്യേ മോനൂസിന് പേടിയോ...വല്ല്യ തോക്ക് ഈ നെഞ്ചിൽ വെച്ചപ്പോ ഇത്ര പേടിയില്ലായിരുന്നല്ലോ...” എത്ര നിസാരമട്ടിലാണ് അമ്മയുടെ സംസാരം. എനിക്കാണേൽ കൈ വിറച്ചിട്ട് വയ്യ. കയ്യിലെ പെട്ടി പോലും കൈക്കൊപ്പം വിറക്കാണ്. അമ്മ ശെരിക്കുമാരാ. വല്ല നെക്സലേറ്റോ,മാവോയിസ്‌റ്റോ ആഹ്‌ണോ. എന്തൊക്കെയാണ് സൂക്ഷിച്ചു വെക്കുന്നത്.
“അമ്മേയിത്...”വിറക്കുന്ന ശബ്ത്തോടെ ഞാൻ ചോദിച്ചു.
“എന്തേ ...തോക്ക് തന്നെയാ..ഉള്ളിൽ ഉണ്ടയുമുണ്ട്..സത്യം. !! മോനൂസിനെന്നെ ഇപ്പോ കൊല്ലണമെന്ന് തോന്നിയാ വേണേലൊന്ന് പരീക്ഷിക്കാട്ടോ...” ഞാനൊന്നും മനസ്സിലാവാതെ ആ മുഖത്തേക്ക് ദയനീയതയോടെ നോക്കി. എന്തിണമ്മ ഇത്രേം നല്ല നിമിഷത്തിൽ ഇതൊക്കെ പറയണേ.
“ഇല്ലേൽ ഞാൻ ഒന്ന് പരീക്ഷിച്ചാലോ..നോക്കട്ടെ...” അമ്മായതാ അതും പറഞ്ഞു പെട്ടി എന്റെ കയിൽ നിന്നും വാങ്ങുന്നു. വിട്ട് കൊടുക്കരുതെന്നായിരുന്നു മനസ്സ് നിറയെ. പക്ഷെ കഴിയണ്ടേ.എന്തോ എന്നെ ചെയ്യാൻ പോവാണ്. ഉമ്മ കിട്ടുമെന്ന് വിചാരിച്ചപ്പോ നെഞ്ചത്തു ഉണ്ട കിട്ടാൻ പോവാണോ. ഈശ്വരാ...മേശക്ക് മുകളിൽ പെട്ടി വെച്ച് അമ്മയതിൽ നിന്നും തോക്കെടുത്തു .മടിയിൽ വെച്ച് രണ്ടു കയ്യിലും പിടിച്ചു ,തിരിച്ചും മറിച്ചും നോക്കി അതിന്റെ ഭംഗി കണ്ടിട്ട്. അമ്മയെന്റെ നേരെയത് സാവധാനം ചൂണ്ടി.
ഈശ്വരാ..വിറച്ചിട്ട് ഇറങ്ങി ഓടിയാലൊന്ന് ആദ്യം തോന്നി. ഓടുമ്പോ പുറത്ത് വെടി കൊണ്ടാലോ? ഞാൻ അമ്മയുടെ നേരെയേ നോക്കാൻ നിന്നില്ല. പൊട്ടുന്ന ഒച്ച കേൾക്കുമ്പോ നെഞ്ചത്തു കൈ വെച്ച് കാറി കരയാൻ ഞാൻ റെഡിയായിരുന്നു.
“അല്ലേൽ വേണ്ടല്ലേ ...എന്റെ
💬 Comments
View all comments