Chapter Title : തമി 3 [Maayavi]
അതു വേണ്ടാന്ന് വെച്ചു അമ്മമ്മയുടെ കൈയിൽ കൊടുത്തു.എന്താപ്പാ സംഭവം.ബെഡിൽ എഴുന്നേറ്റിരുന്നു.എത്തി വലിഞ്ഞു നോക്കിയിട്ടും ഒന്നും കണ്ടില്ല.
""ഹാ ഉണ്ടാക്കാവെങ്കിൽ നിനക്കു തന്നെ അവന്റെ കൈയിൽ കൊടുത്തൂടെ കൊച്ചേ""
കുഞ്ഞേച്ചിയുടെ കൈയിൽ നിന്നും പാത്രം വാങ്ങി എനിക്കു തരുമ്പോൾ ലെച്ചു ചീരിയോടെ പറഞ്ഞു.എന്നാൽ അവളുടെ മറുപടി വാടിയൊരു ചിരിയാരുന്നു.അതൊന്നും മൈൻഡ് ആക്കാണ്ട് എന്റെ ശ്രദ്ധ മുഴുവൻ പാത്രത്തിലേക്കരുന്നു.
ഐവ്വ!!!കഞ്ഞി.ഇഷ്ട്ടായി ഇഷ്ട്ടയി പെരുത്തിഷ്ട്ടായി.പാത്രം മൂക്കോടടുപ്പിച്ചു ആഞ്ഞു മണത്തു.നല്ല തേങ്ങാപ്പാലിന്റെ മണം.എന്റെ കോപ്രായം കണ്ട് ലെച്ചു കുലുങ്ങി ചിരിക്കുന്നുണ്ട് മൈൻഡ് ചെയ്തില്ല.ഒരു സ്പൂൺ കഞ്ഞി കോരി കുടിച്ചു.ഉമ്മ്!! വേറെ ലെവൽ പാൽ കഞ്ഞിയാണ്.എന്റെ ഫേവെറൈറ്റ് സാദാനമാണ് പാൽ കഞ്ഞി.ഇവക്കെന്നോട് ഇഷ്ട്ടമില്ലെങ്കിലും എന്റെ ഇഷ്ട്ടങ്ങളൊന്നും മറന്നിട്ടില്ല.കഞ്ഞിടെ കൂടെ പയറുതോരനും ചുട്ടപപ്പടവും മാങ്ങാ ചമ്മന്തിയും. എരുവും മധുരവും ഉപ്പും പുളിയും എല്ലാം കൂടെ ചേർന്ന് അസാദ്യ ടേസ്റ്റ്. കഞ്ഞി വായിൽ ചെല്ലുമ്പോൾ പനി കയിപ്പാരുന്ന വായ്ക്ക് നല്ല ആശ്വാസം.പട്ടിണി കിടന്ന സിംഹത്തിന്റെ മുന്നിൽ ചിക്കൻ ബിരിയാണി കിട്ടിയപോലെ ആരേം നോക്കാണ്ട് കഞ്ഞി മട മടാന്ന് കുടിചിറക്കി.
""ഹാ ഇവിടിരിപ്പെണ്ണെ… താഴെ പ്പോയി നീയെന്തോ ചെയ്യാനാ..""
മുറിവിട്ടു പോകാനൊരുങ്ങിയ കുഞ്ഞേച്ചിയെ തടഞ്ഞു കൊണ്ടുള്ള ലെച്ചുന്റെ ശബ്ദമാണ് കഞ്ഞിയിൽ നിന്നുള്ള ശ്രദ്ധ മാറ്റിയത്.അവൾ പോകാൻ വേണ്ടി നിൽക്കുവാ എന്നാൽ ലെച്ചുനു നിർബന്ധം ഇവിരിക്കാൻ.ഈ തള്ളക്കിതെന്തോന്ന്.
""അല്ലമ്മേ എനിക്ക് താഴെ കുറച്ചു പണിയുണ്ട് ""
ഓ എന്താ പാവം! പറച്ചിലുകേട്ടാൽ തോന്നും എവ്‌ടെത്തെ പണി മുഴുവൻ ഇവളാചെയ്യുന്നതെന്ന് .
""ഒരു പണിയുമില്ല ഈ മഴയത്തു നീ തനിയെ താഴെപ്പൊയി എന്തു കാട്ടനാ… ഇവിടിരി കൊച്ചേ""
ഒരൽപ്പം ശാസനയോടെ ലെച്ചു
💬 Comments
View all comments